ഒടുവിൽ ആ രഹസ്യം പുറത്തുവിട്ട് സുഷിനും പാർവതിയും; ഉള്ളൊഴുക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കറി& സയനൈഡ് എന്ന ഡോക്യമെന്ററിക്കുശേഷം ക്രിസ്റ്റോ ടോമി ഒരുക്കുന്ന പുതിയ ചിത്രമാണ് ഉള്ളൊഴുക്ക്

Update: 2024-05-31 12:13 GMT
Sushin and Parvati finally revealed the secret; The first look poster of Ullolzhu is out,latest news
AddThis Website Tools
Advertising

സുഷിൻ ശ്യാമും നടി പാർവതിയും ഇന്നലെ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചു. 'രഹസ്യങ്ങൾ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും' എന്ന വാചകങ്ങളോടുകൂടിയ പോസ്റ്റ് പ്രേക്ഷകർക്കിടയിൽ ചർച്ചാവിഷയമായിരുന്നു. പുതിയ ഏതെങ്കിലും സിനിമയുടെ പ്രാമോഷന്റെ ഭാഗമായാണോ, അതോ മറ്റെന്തെങ്കിലുമാണോ ഈ പോസ്റ്റിനു പിന്നിൽ എന്ന ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ട് ആ സത്യം വെളിപ്പെട്ടിരിക്കുന്നു.

കൂടത്തായി സംഭവത്തെ അടിസ്ഥാനമാക്കി 'കറി& സയനൈഡ്' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ പുതിയ ചിത്രമായ ഉള്ളൊഴുക്കിന്റെ പ്രഖ്യാപനത്തിന് മുന്നോടിയായി ഇരുവരും പങ്കുവെച്ച പോസ്റ്ററാണ് ചർച്ചയ്ക്കിടയാക്കിയത്.

സസ്‌പെൻസ് പൊളിച്ച് പാർവതിയും ഉർവശിയും ഒന്നിക്കുന്ന ഉള്ളൊഴുക്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തുവന്നു.

റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേർന്ന് ആർ.എസ്.വി.പിയുടെയും മക്ഗഫിൻ പിക്‌ചേഴ്‌സിന്റെയും ബാനറുകളിലാണ് ചിത്രം ഒരുക്കുന്നത്. റെവറി എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ സഞ്ജീവ് കുമാർ നായരാണ് സഹനിർമ്മാണം നിർവഹിക്കുന്നത്. ജൂൺ 21-ന് ചിത്രം തീയേറ്ററുകളിലെത്തും.

അസോസിയേറ്റ് പ്രൊഡ്യൂസർ: പഷൻ ലാൽ, സംഗീതം: സുഷിൻ ശ്യാം, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്‌സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്‌സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: വർഷ വരദരാജൻ,വിഎഫ്എക്‌സ്, ഐഡെന്റ് വിഎഫ്എക്‌സ് ലാബ്‌സ്, വിഎഫ്എക്‌സ് സൂപ്പർവൈസേഴ്‌സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്‌റേയ്‌സ് മീഡിയ വർക്ക്‌സ് കൊച്ചി, പിആർഒ: ആതിര ദിൽജിത്ത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News