ഗംഭീര പൊളിറ്റിക്കൽ സറ്റയർ! ചിലയിടങ്ങളില്‍ രസം കുറച്ചു കൂടിപ്പോയോ എന്നൊരു സംശയം; മഹാവീര്യരെ അഭിനന്ദിച്ച് ടി.ഡി രാമകൃഷ്ണന്‍

നിവിൻ പോളിയും ആസിഫലിയും ലാലും സിദ്ദിഖുമെല്ലാം തങ്ങളുടെ റോളുകൾ ഭംഗിയായി ചെയ്തു

Update: 2022-07-22 06:00 GMT
Editor : Jaisy Thomas | By : Web Desk
Advertising

എബ്രിഡ് ഷൈന്‍-നിവിന്‍ പോളി കൂട്ടുകെട്ടിലിറങ്ങിയ മഹാവീര്യരെ അഭിനന്ദിച്ച് എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്‍. ഗംഭീര പൊളിറ്റിക്കൽ സറ്റയറാണ് ചിത്രമെന്നും നിവിൻ പോളിയും ആസിഫലിയും ലാലും സിദ്ദിഖുമെല്ലാം തങ്ങളുടെ റോളുകൾ ഭംഗിയായി ചെയ്തുവെന്നും രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രാമകൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പ്

മഹാവീര്യർ കണ്ടു. മുകുന്ദേട്ടന്‍റെ (M.Mukundan ) കഥയായതുകൊണ്ടാണ് റീലീസ് ദിവസം തന്നെ തിയറ്ററിൽ പോയി കണ്ടത്. ലളിതമായും രസകരമായും കഥ പറയാനുള്ള മുകുന്ദേട്ടന്‍റെ കഴിവ് അത്ഭുതകരം തന്നെ. ഗംഭീര പൊളിറ്റിക്കൽ സറ്റയർ. എബ്രിഡ് ഷൈനത് വളരെ രസകരമായി എടുത്തിരിക്കുന്നു. ചിലയിടങ്ങളിൽ രസം കുറച്ചുകൂടി പ്പോയോ എന്നേ സംശയമുള്ളൂ. രണ്ടു കാലങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്നത് കുറച്ചുകൂടി കൺവിൻസിങ്ങാക്കണമായിരുന്നുവെന്ന് തോന്നി. നിവിൻ പോളിയും ആസിഫലിയും ലാലും സിദ്ദിഖുമെല്ലാം തങ്ങളുടെ റോളുകൾ ഭംഗിയായി ചെയ്തു.

പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ യുവ താരം നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് അഭിനേതാക്കള്‍. ടൈം ട്രാവലും ഫാന്‍റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജാണ്. 

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News