പത്ത് ദിവസമായി എഐഎഡിഎംകെയുടെ പ്രചരണത്തില്‍; തമിഴ് നടന്‍ അരുള്‍മണി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

രാഷ്ട്രീയത്തിൽ സജീവമായ അരുൾമണി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്

Update: 2024-04-13 02:12 GMT
Editor : Jaisy Thomas | By : Web Desk
Arulmani

അരുള്‍മണി

AddThis Website Tools
Advertising

ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ അരുള്‍മണി(65) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വ്യാഴാഴ്ച ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. സിങ്കം, ലിംഗ, അഴഗി, താണ്ഡവക്കോൺ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അരുള്‍മണി.കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എഐഎഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തിൽ സജീവമായ അരുൾമണി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.എഐഎഡിഎംകെയ്ക്ക് വേണ്ടി കഴിഞ്ഞ പത്ത് ദിവസമായി അദ്ദേഹം തമിഴ്‌നാടിൻ്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തുകയായിരുന്നു. വ്യാഴാഴ്ചയാണ് ചെന്നൈയിലെത്തിയത്. ചെന്നൈയിൽ തിരിച്ചെത്തിയ ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നും അഭിനയത്തില്‍ പരിശീലനം നേടിയ അരുൾമണി, സിങ്കം 2, സാധാരണൻ, ഉറങ്ങാത്ത കണ്ണുകൾ, തെന്ദ്രൽ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കുറച്ചുകാലം മൂവ്‌മെൻ്റ് ട്രെയിനിംഗ് സ്‌കൂളും നടത്തിയിരുന്നു. മികച്ച നടന്‍ എന്നതിലുപരി മനുഷ്യസ്നേഹി കൂടിയായിരുന്നു അരുള്‍മണി. ഭാര്യയും രണ്ടും കുട്ടികളും അടങ്ങുന്നതാണ് കുടുംബം.  

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News