'പ്രാർഥിച്ചവർക്ക് നന്ദി, പഴയതിനേക്കാൾ ഊർജ്ജസ്വലനായി തിരിച്ചുവരും'; മഹേഷ് കുഞ്ഞുമോൻ

കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലാണ് മഹേഷിനും ഗുരുതരമായി പരിക്കേറ്റത്

Update: 2023-06-23 08:08 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: പഴയതിനേക്കാൾ ഊർജ്ജസ്വലനായി തിരിച്ചുവരുമെന്നും അന്നും ഇതുപോലെ കൂടെയുണ്ടാകണമെന്നും മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു മഹേഷ് തന്റെ ആരോഗ്യസ്ഥിതി പങ്കുവെച്ചത്.

നടനും മിമിക്രിതാരവുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലാണ് മഹേഷിനും ഗുരുതരമായി പരിക്കേറ്റത്. മഹേഷിന്റെ മുഖത്തും പല്ലുകൾക്കുമായിരുന്നു കൂടുതൽ പരിക്കേറ്റത്. ഒമ്പതുമണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയകൾക്കായിരുന്നു മഹേഷ് വിധേയനായത്.

'എനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി പറയുന്നു. മിമിക്രി വേദിയിലൂടെയാണ് എന്നെ എല്ലാവരും തിരിച്ചറിഞ്ഞതും ഇഷ്ടപ്പെട്ടതും. കുറച്ച് നാളത്തേക്ക് ഞാൻ വേദിയിൽ ഉണ്ടാകില്ല. വിശ്രമം ആവശ്യമാണ്.ആരും വിഷമിക്കരുത്.പഴയതിനേക്കാളും ഊർജ്ജത്തോടെ ഞാൻ തിരിച്ചുവരും. അപ്പോഴും നിങ്ങളുടെ സ്‌നേഹവും പിന്തുണയും ഉണ്ടാകണം..'..ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച മഹേഷ് പറയുന്നു.

ജൂൺ അഞ്ചിന് പുലർച്ചെ നാലരയോടെയായിരുന്നു തൃശ്ശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ കാർ അപകടത്തിൽപ്പെട്ടത്. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞു തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കാർ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതമായി പരിക്കേറ്റ കൊല്ലം സുധിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്,ിക്കാനായില്ല. മഹേഷ് കുഞ്ഞുമോൻ, നടൻ ബിനു അടിമാലി,ഉല്ലാസ് തുടങ്ങിയവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയും ഉല്ലാസും സുഖം പ്രാപിച്ചുവരികയാണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News