'തരിയോട്' ഒ.ടി.ടിയിൽ; വയനാടിന്‍റെ സ്വർണ്ണ ഖനന ചരിത്രം പ്രമേയം

പത്തൊമ്പതാം നൂറ്റാണ്ടിൽ വയനാടിന്‍റെ പല പ്രദേശങ്ങളിലായി നടന്ന സ്വർണ്ണ ഖനനത്തിന്‍റെ ചരിത്രം പ്രമേയമാക്കിയാണ് 'തരിയോട്' ഒരുക്കിയിരിക്കുന്നത്

Update: 2022-06-12 13:06 GMT
Editor : ijas
Advertising

പത്തൊമ്പതാം നൂറ്റാണ്ടിൽ വയനാടിന്‍റെ പല പ്രദേശങ്ങളിലായി നടന്ന സ്വർണ്ണ ഖനനത്തിന്‍റെ ചരിത്രം പ്രമേയമാക്കി നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത 'തരിയോട്' എന്ന ഡോക്യുമെന്‍ററി ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്തു. പുതുതായി ആരംഭിച്ച അമേരിക്കൻ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ 'ഡൈവേഴ്‌സ് സിനിമ'യിലൂടെ ഇന്നലെയാണ് ചിത്രത്തിന്‍റെ ഡിജിറ്റൽ സ്ട്രീമിംഗ് ആരംഭിച്ചത്. ഉടനെ മറ്റ് പല പ്ലാറ്റ്‌ഫോമുകളിലും ചിത്രം ലഭ്യമാകും.

ഈ വര്‍ഷത്തെ കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌സില്‍ മികച്ച എഡ്യൂക്കേഷണല്‍ പ്രോഗ്രാം, സെവന്‍ത്ത് ആര്‍ട്ട് ഇന്‍ഡിപെന്‍ഡന്‍റ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹൃസ്വ ഡോക്യുമെന്‍ററി, മികച്ച ഹൃസ്വ ഡോക്യുമെന്‍ററി സംവിധായകന്‍, ഹോളിവുഡ് ഇന്‍റര്‍നാഷണല്‍ ഗോള്‍ഡന്‍ ഏജ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്‍ററി, റീല്‍സ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അവാര്‍ഡ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം ധാരാളം അവാര്‍ഡുകള്‍ കരസ്ഥമാക്കിയ 'തരിയോട്' നിരവധി ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

Full View

കോണ്ടിനെന്‍റെല്‍ ഫിലിം അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ ഹ്രസ്വ ഡോക്യുമെന്‍ററി വിഭാഗത്തില്‍ തരിയോടിനെ ഫൈനലിസ്റ്റായും, മഹാരാഷ്ട്രയില്‍ നടന്ന ഐ ഫിലിംസ് ഇന്‍റര്‍നാഷണല്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ സെമി ഫൈനലിസ്റ്റായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. യൂറോപ്പിലെ സ്ലോവാക്യയില്‍ നടന്ന കൊഷിറ്റ്സെ ഇന്‍റര്‍നാഷണല്‍ മന്ത്ലി ഫിലിം ഫെസ്റ്റിവല്‍, ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ നെറ്റ് വര്‍ക്ക് സെഷന്‍സ്, ലോസ് ആഞ്ചെലെസിലെ സ്റ്റാന്‍ഡാലോണ്‍ ഫിലിം ഫെസ്റ്റിവല്‍ ആന്‍ഡ് അവാര്‍ഡ്‌സ്, ജര്‍മ്മനിയിലെ ഗോള്‍ഡന്‍ ട്രീ ഇന്‍റര്‍നാഷണല്‍ ഡോക്യുമെന്‍ററി ഫിലിം ഫെസ്റ്റിവല്‍, ബെംഗളൂരുവിലെ വൺ എർത്ത് അവാർഡ്‌സ്, ഇറ്റലിയിലെ ഫെസ്റ്റിവൽ ഡെൽ സിനിമ ഡി ചെഫാലു, ഏതൻസിലെ ഇൻഡിപെൻഡന്‍റ് വീഡിയോ ഫിലിം ഫെസ്റ്റിവൽ ഓഫ് യൂട്യൂബ് ആർട്ട് ക്ലബ് പാവ്ലോസ് പരാഷക്കിസ് തുടങ്ങിയ ചലച്ചിത്ര മേളയിലേയ്ക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കാസബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യ നിര്‍മ്മിച്ച തരിയോടിന്‍റെ വിവരണം ദേശീയ അവാര്‍ഡ് ജേതാവായ അലിയാറാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മാത്യു എം. തോമസ്, ഫാ. ബിജു മാവറ, ഛായാഗ്രഹണം: മിഥുന്‍ ഇരവില്‍, നിര്‍മല്‍ ബേബി വര്‍ഗീസ്. പശ്ചാത്തല സംഗീതം: ഒവൈന്‍ ഹോസ്‌കിന്‍സ്, അഡിഷണല്‍ ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്, അശ്വിന്‍ ശ്രീനിവാസന്‍, ഷാല്‍വിന്‍ കെ പോള്‍. സംവിധാന സഹായികള്‍: വി. നിഷാദ്, അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. വിവരണം: പ്രൊഫ. അലിയാര്‍, കലാസംവിധാനം: സനിത എ.ടി, നറേഷന്‍ റെക്കോര്‍ഡിങ് ആന്‍ഡ് ഫൈനല്‍ മിക്സിങ്ങ്: രാജീവ് വിശ്വംഭരന്‍, ട്രാന്‍സ്ലേഷന്‍ ആന്‍ഡ് സബ്‌ടൈറ്റില്‍സ്: നന്ദലാല്‍ ആര്‍, സെന്‍സര്‍ സ്‌ക്രിപ്റ്റ്: സി. എസ്. അജിത്ത്.

സിനിമ കാണുവാൻ: https://diversecinema.com/thariode

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News