കേരളം നടുങ്ങിയ പ്രളയം സിനിമയാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി എന്നിവര്‍ ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തും

Update: 2022-11-03 14:27 GMT
Editor : ijas | By : Web Desk
കേരളം നടുങ്ങിയ പ്രളയം സിനിമയാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
AddThis Website Tools
Advertising

2018ല്‍ കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയം വെള്ളിത്തിരയിലേക്ക്. ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 2018 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ യുവനടന്‍മാരായ പൃഥ്വിരാജും ഫഹദ് ഫാസിലും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തിറക്കി. വന്‍താരയാണ് ചിത്രത്തിലുള്ളത്. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, കലൈയരസന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, അപര്‍ണാ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായർ എന്നിവര്‍ ചിത്രത്തില്‍ മുഖ്യവേഷങ്ങളിൽ എത്തും.

Full View

'എവരിവണ്‍ ഈസ് എ ഹീറോ' എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. സംവിധായകന്‍ ജൂഡ് ആന്‍റണിയും യുവനോവലിസ്റ്റുകളില്‍ ശ്രദ്ധേയനായ അഖില്‍ പി ധര്‍മജനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്.അഖിൽ ജോർജ് ഛായാ​ഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു. സൂപ്പർഹിറ്റ് കന്നഡ ചിത്രമായ 777 ചാർലിയിലൂടെ ശ്രദ്ധേയനായ നോബിൻ പോൾ ആണ് സം​ഗീത സംവിധാനം.

Full View

പ്രൊഡക്ഷൻ ഡിസൈൻ-മോഹൻദാസ്. സൗണ്ട് ഡിസൈൻ ആൻഡ് മിക്‌സ്-വിഷ്ണു ഗോവിന്ദ്. വസ്ത്രാലങ്കാരം-സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ-ഗോപകുമാർ.ജി.കെ. പ്രൊഡക്ഷൻ കൺട്രോളർ-ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോ.ഡയറക്ടർ-സൈലക്‌സ് എബ്രഹാം. സ്റ്റിൽസ്-സിനത് സേവ്യർ. വി.എഫ്.എക്‌സ്-മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്. ടൈറ്റിൽ ഡിസൈൻ-ആന്‍റണി സ്റ്റീഫൻ. ഡിസൈൻസ്-ഏസ്‌തെറ്റിക്ക് കുഞ്ഞമ്മ.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News