"ഇത്തരം സിനിമകളുടെ വിജയത്തില്‍ വലിയ പങ്ക് നായികയ്ക്ക്"; നിഖില വിമല്‍

ഫണ്‍ എന്‍റര്‍ടെയിനറായി ഒരുക്കിയ ജോ ആന്‍ഡ് ജോയ്ക്ക് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

Update: 2022-05-18 13:24 GMT
Editor : ijas
Advertising

മാത്യൂ തോമസ്, നസ്‍ലിന്‍ എന്നിവരുടെ കൂടെ നിഖില വിമല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു ജോ ആന്‍ഡ് ജോ. നവാഗതനായ അരുണ്‍ ഡി. ജോസ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മെയ് 13നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ഫണ്‍ എന്‍റര്‍ടെയിനറായി ഒരുക്കിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിച്ച നിഖില വിമല്‍ ചിത്രത്തില്‍ അഭിനയിച്ചതിന്‍റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. മറ്റു കഥാപാത്രങ്ങളെക്കാളും ജോ ആന്‍ഡ് ജോ പോലുള്ള സിനിമകളിലെ കഥാപാത്രങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്ന് നിഖില വ്യക്തമാക്കി. മാത്യുവിനെയും നസ്‌ലിനെക്കാളും സീനിയർ ആയതുകൊണ്ടും ആദ്യമായി ചെയ്യുന്ന ടൈറ്റിൽ റോൾ ആയതുകൊണ്ടും അതിന്‍റേതായ ഉത്തരവാദിത്തക്കൂടുതൽ ഉണ്ടായിരുന്നതായും ഹീറോക്കൊപ്പം ചെയ്യുന്ന സിനിമകളിൽ ഈ ഉത്തരവാദിത്തം പങ്കുവയ്ക്കപ്പെടുന്നുണ്ടെന്നും പറയുന്നു. ഇത്തരം സിനിമയുടെ വിജയത്തിൽ നായികയ്ക്കു വലിയ പങ്കാണുള്ളത്. സിനിമയിലെ മറ്റു കഥാപാത്രങ്ങളുടെ സഹകരണവും പ്രകടനവും ടീം വർക്കും ചിത്രത്തിന് മുതൽക്കൂട്ടായതായും നിഖില വിമല്‍ പറഞ്ഞു.

നിഖില വിമൽ സഹോദരിയായും ജോണി ആന്‍റണിയും സ്മിനുവും മാത്യുവിന്‍റെ അച്ഛനും അമ്മയുമായാണ് ചിത്രത്തില്‍ എത്തുന്നത്. അരുൺ ഡി. ജോസ്,രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ജോ ആന്‍ഡ് ജോയുടെ ഛായാഗ്രഹണം അൾസർ ഷായുടേതാണ്. ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത ആണ് സംഗീതം പകര്‍ന്നത്. ലോക്ക്ഡൗൺ നാളുകളിലെ ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങൾ കോര്‍ത്തിണക്കിയാണ് ജോ ആന്‍ഡ് ജോയുടെ കഥ വികസിക്കുന്നത്. 

"The heroine played a big role in the success of such films"; Nikhila Vimal

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News