മുഖം വ്യക്തമാക്കി 'ദി അദർസൈഡ്' കാരക്ടർ പോസ്റ്റർ
നടൻ ജയൻ ചേർത്തലയാണ് ഫേസ്ബുക്കിലൂടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്
സാകോൺ മീഡിയയുടെ ബാനറിൽ അൻസാർ നെടുമ്പാശ്ശേരി സംവിധാനം ചെയ്യുന്ന ദി അദർസൈഡ് ഹ്രസ്വ ചിത്രത്തിന്‍റെ ആദ്യ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത നടൻ ജയൻ ചേർത്തലയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. ചിത്രത്തിന്‍റെ മുമ്പിറങ്ങിയ പോസ്റ്ററുകളുടെ തുർച്ചയായി, ഇരുട്ടിലേക്കു തിരിഞ്ഞു നിന്ന കഥാപാത്രത്തിന്‍റെ മുഖം വ്യക്തമാവുന്ന രീതിയിൽ മോഷന്‍ പോസ്റ്ററായാണ് ഇത് തയാറാക്കിയിരിക്കുന്നത്. The Countdown Begins to Reveal the Otherside എന്ന അടിക്കുറിപ്പോടെയായിരുന്നു മുൻ പോസ്റ്ററുകൾ. ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന മുഹമ്മദ് രന്തീസിയാണ് വെളിച്ചത്തിലേക്കു വരുന്ന താരം. ആർട്ടിസ്റ്റ് എം. കുഞ്ഞാപ്പ ഡിസൈൻ ചെയ്ത പോസ്റ്റർ ആദ്യ ദിവസം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു.
സമകാലീക പ്രസക്തമായ വിഷയമാണ് ചിത്രത്തിന്‍റെ പ്രമേയം. കൗമാരക്കാരന്‍റെയും അച്ഛന്‍റെയും ബന്ധത്തിലൂടെയാണ് വിഷയം അവതരിപ്പിക്കുന്നത്. നിർമാതാവു കൂടിയായ ഷിഹാബ് സാകോണിന്‍റെതാണ് കഥ. മറ്റു അണിയറ പ്രവർത്തകർ: സ്ക്രിപ്റ്റ് & അസോസിയേറ്റ് ഡയറക്ടർ: എം. കുഞ്ഞാപ്പ, ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, കലാസംവിധാനം: റഹ്മാൻ ഡിസൈൻ, ചിത്രസംയോജനം: രാജീവ് രാമചന്ദ്രൻ, സംഗീതം: ഷിയാദ് കബീർ, സ്റ്റിൽസ്: ഷാജി വർണം, പ്രൊഡക്ഷൻ കൺട്രോളർ: നിസാർ വാരാപ്പുഴ, പ്രൊഡഷ്ഷൻ എക്സിക്യൂട്ടീവ്: കെ.എ. നജീബ്. കാമറ സഹായികൾ: രോഹിത് കിഷോർ, അഖിൽ കൃഷ്ണനാഥൻ, അനന്ദു, നിഥിൻ പ്രദീപ്, ആർട്ട് സഹായി: മുഹമ്മദ് നിഹാൽ, ക്രിയേറ്റീവ് സപ്പോർട്ട്: അൻസാർ പള്ളിപ്പുറം, പോസ്റ്റർ & പബ്ലിസിറ്റി ഡിസൈൻ: എം. കുഞ്ഞാപ്പ.