'ഒരു വലിയ അനീതിക്കെതിരെയുള്ള കലാപമാണിത്'; വന്‍ 'പട', ടീസര്‍ കാണാം

1996ല്‍ പാലക്കാട് കലക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കലക്ടറെ ബന്ദിയാക്കിയ സംഭവം പ്രമേയമാക്കിയാണ് സിനിമയുടെ തിരക്കഥ

Update: 2021-08-21 13:00 GMT
Editor : ijas
Advertising

യഥാര്‍ത്ഥ സംഭവകഥയുടെ  പശ്ചാത്തലത്തില്‍ കമല്‍ കെ.എം ഒരുക്കുന്ന പട സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'പട' നിര്‍മ്മിക്കുന്നത് ഇ ഫോര്‍ എന്‍ര്‍ടെയിന്‍മെന്‍റ്സാണ്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം 2020 മെയിലാണ് ചിത്രീകരണം ആരംഭിച്ചത്.

Full View

സമീര്‍ താഹിറാണ് പടയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. തമാശക്ക് ശേഷം സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണ് പട. ഷാന്‍ മുഹമ്മദാണ് പടയുടെ ചിത്ര സംയോജനം നിര്‍വ്വഹിക്കുന്നത്. വിഷ്ണു വിജയനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഗോകുല്‍ ദാസ് കലാസംവിധാനവും, അജയന്‍ അടാട്ട് ശബ്ദസംവിധാനവും നിര്‍വ്വഹിക്കുന്നു. 2012ല്‍ പുറത്തിറങ്ങി ഏറെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ഐ.ഡിക്ക് ശേഷം കമല്‍ കെ.എം ഒരുക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് പട.

1996ല്‍ പാലക്കാട് കലക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കലക്ടറെ ബന്ദിയാക്കിയ സംഭവം പ്രമേയമാക്കിയാണ് സിനിമയുടെ തിരക്കഥ. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറെ മാധ്യമശ്രദ്ധ നേടിയതും വിവാദമായതുമായ സംഭവമായിരുന്നു ഇത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News