'ആ മുപ്പത് ദിവസങ്ങൾ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അദ്ധ്യായമാണ്'; ഹണി റോസ്

ഹണി റോസ് ഇറച്ചിവെട്ടുക്കാരിയുടെ വേഷത്തിൽ പ്രത്യക്ഷപ്പെട്ട ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു

Update: 2023-10-20 12:23 GMT
Advertising

ഹണി റോസ് നായികയാകുന്ന പുതിയ ചിത്രം റേച്ചലിൻ്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം പൂർത്തിയായി. ഹണി റോസ് ചോരയൂറുന്ന വെട്ടുക്കത്തിയുമായി ഇറച്ചിവെട്ടുക്കാരിയായി പ്രത്യക്ഷപ്പെട്ട ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഹണി റോസ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായ സന്തോഷം പങ്ക് വെച്ചത്. 18 വർഷത്തെ തൻ്റെ കരിയറിൽ ആദ്യമായിട്ടാണ് ആനന്ദിനി ബാലയെ പോലെ സിനിമയെ അത്ര ആവേശത്തോടെ സമീപിക്കുന്ന ഒരു വനിത സംവിധായികക്കൊപ്പം ജോലി ചെയ്യുന്നത് എന്ന സന്തോഷം പങ്ക് വെച്ച ഹണി റോസ് കഴിഞ്ഞ മുപ്പത് ദിവസങ്ങൾ തൻ്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു അദ്ധ്യായമാണെന്നും കുറിച്ചു. റേച്ചലായി മാറിയതും മികച്ചൊരു അനുഭവമായിരുന്നുവെന്നും നടി കുറിപ്പിൽ പറയുന്നു.


1983, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ മലയാളിക്ക് ഏറെ പ്രിയപ്പെട്ട സംവിധായകൻ എബ്രിഡ് ഷൈൻ നിർമ്മാതാവാകുന്ന ഈ ചിത്രത്തിൻ്റെ സംവിധാനം നവഗതയായ ആനന്ദിനി ബാലയും തിരക്കഥാകൃത്ത് കഥാകൃത്തും കവിയുമായ രാഹുൽ മണപ്പാട്ട് എന്ന പുതുമുഖ തിരക്കഥാകൃത്തുമാണ്.


റേച്ചൽ നിർമ്മിക്കുന്നത് ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. അങ്കിത് മേനോനാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്. എം.ആർ രാജാകൃഷ്ണൻ സൗണ്ട് മിക്‌സും ശ്രീ ശങ്കർ സൗണ്ട് ഡിസൈനും ചെയ്യുന്നു. ചന്ദ്രു ശെൽവരാജാണ് സിനിമാട്ടോഗ്രാഫർ. പ്രൊഡക്ഷൻ ഡിസൈൻ - എം ബാവ, എഡിറ്റിംഗ് - മനോജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് - മഞ്ജു ബാദുഷ, നീതു ഷിനോയ്, ലൈൻ പ്രൊഡ്യൂസർ - പ്രിജിൻ ജെ പി, പി ആർ ഓ - എ എസ് ദിനേശ്, ആതിര ദിൽജിത്, ഡിസൈൻ & മോഷൻ പോസ്റ്റർ - ടെൻ പോയിൻറ്, ഡിജിറ്റൽ മാർക്കറ്റിംഗ് - മാറ്റിനി ഫൈവ്, അനൂപ് സുന്ദരൻ.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News