ധ്യാനും സണ്ണിവെയ്‌നും ഒന്നിക്കുന്ന 'ത്രയം' തിയേറ്ററുകളിലേക്ക്

സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയുന്ന സിനിമയാണ് ത്രയം

Update: 2024-10-09 11:09 GMT
Editor : ദിവ്യ വി | By : Web Desk
ധ്യാനും സണ്ണിവെയ്‌നും ഒന്നിക്കുന്ന ത്രയം തിയേറ്ററുകളിലേക്ക്
AddThis Website Tools
Advertising

ധ്യാൻ ശ്രീനിവാസനും സണ്ണിവെയ്‌നും ആദ്യമായി ഒന്നിച്ചെത്തുന്ന 'ത്രയം' സിനിമയുടെ റിലീസ് ഡേറ്റ് പുറത്ത്. അജു വർഗീസ്, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഒക്ടോബർ 25-ന് തിയേറ്ററുകളിൽ എത്തും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമിച്ച് സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയുന്ന സിനിമയാണ് ത്രയം.

നിയോ- നോയിർ ജോണറിൽ എത്തുന്ന ചിത്രത്തിൽ രാഹുൽ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, ഡെയ്ൻ ഡേവിസ്, കാർത്തിക് രാമകൃഷ്ണൻ, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹൻ, അനാർക്കലി മരിക്കാർ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു. 'ഗോഡ്സ് ഓൺ കൺട്രി' എന്ന ചിത്രത്തിനു ശേഷം അരുൺ കെ. ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണിത്. സിനിമയിലേതായി പുറത്തിറങ്ങിയ പാട്ടുകളും ടീസറും ഇതിനകം ശ്രദ്ധ നേടിയിരുന്നു.

സംഗീതം- അരുൺ മുരളിധരൻ, എഡിറ്റർ- രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, കല- സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം- സുനിൽ ജോർജ്ജ്, ബുസി ബേബി ജോൺ, സ്റ്റണ്ട്- ഫോണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷിബു രവീന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- സഫി ആയൂർ, കഥ- അജിൽ അശോകൻ, സൗണ്ട് ഡിസൈൻ- ജോമി ജോസഫ്, ട്രെയ്ലർ കട്സ്- ഡോൺ മാക്സ്, ടൈപ്പോഗ്രഫി- മാ മി ജോ, വിഎഫ്എക്സ്- ഐഡന്റ് ലാബ്സ്, സ്റ്റിൽസ്- നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ- ആന്റണി സ്റ്റീഫൻ, അസിസ്റ്റന്റ് ഡയറക്ടർ- വിവേക്, മാർക്കറ്റിംഗ്- ആരോമൽ പുതുവലിൽ, പി.ആർ.ഒ - പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News