എല്ലാ ഉമ്മമാരും മക്കളെ കാത്തു കരയുമ്പ എനിക്കിനി കരയണ്ട, ഇത് തുറമുഖമാണ്; നിവിന്‍ പോളിയുടെ അമ്മയായി പൂര്‍ണിമ, ക്യാര്കടര്‍ പോസ്റ്റര്‍ പുറത്ത്

നിവിന്‍ പോളി അവതരിപ്പിക്കുന്ന മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തിന്‍റെ ഉമ്മയായാണ് പൂര്‍ണിമ എത്തുന്നത്

Update: 2022-05-25 08:19 GMT
Editor : Jaisy Thomas | By : Web Desk
Advertising

പ്രേക്ഷര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാജീവ് രവി ചിത്രം തുറമുഖത്തിന്‍റെ ട്രയിലര്‍ ഈയിടെയാണ് പുറത്തിറങ്ങിയത്. മികച്ച അഭിപ്രായമാണ് ട്രയിലറിന് ലഭിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പൂര്‍ണിമ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പോസ്റ്ററാണ് റിലീസ് ചെയ്തത്.

നിവിന്‍ പോളി അവതരിപ്പിക്കുന്ന മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തിന്‍റെ ഉമ്മയായാണ് പൂര്‍ണിമ എത്തുന്നത്.1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. 1920കളില്‍ പുതിയ കൊച്ചി തുറമുഖം നിര്‍മിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്. പിന്നീട് 1940കളിലേക്കും 50കളിലേക്കും നീങ്ങുന്ന കഥയില്‍ ഏറെ വളര്‍ന്ന കൊച്ചി തുറമുഖമാണ് കാണാനാകുക.

നിവിന്‍ പോളി നാല് ഗെറ്റപ്പുകളില്‍ എത്തുന്നു എന്നതും പ്രത്യേകതയാണ്. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, സുദേവ് നായര്‍, അര്‍ജുന്‍ അശോകന്‍, മണികണ്ഠന്‍.ആര്‍ ആചാരി, സെന്തില്‍ കൃഷ്ണ, നിമഷ സജയന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഗോപന്‍ ചിദംബരമാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ബി അജിത് കുമാര്‍ എഡിറ്റിംഗും ഗോകുല്‍ ദാസ് കലാസംവിധാനവും നിര്‍വഹിക്കുന്നു. ഷഹബാസ് അമനാണ് സംഗീത സംവിധാനം. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി മൂവീസിന്‍റെയും ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട്, കോ പ്രൊഡ്യൂസര്‍മാരായ ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജൂണ്‍ മൂന്നിന് ചിത്രം തിയറ്ററുകളിലെത്തും.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News