കേക്ക് മുറിച്ച് വിജയ് യേശുദാസ്, ആശംസകളർപ്പിച്ച് സിനിമാലോകം; പിറന്നാൾ നിറവിൽ ഗാനഗന്ധർവൻ

എറണാകുളത്ത് നടന്ന പിറന്നാൾ ആഘോഷത്തിൽ അമേരിക്കയിൽ നിന്നും യേശുദാസ് തൽസമയം പങ്കെടുത്തു

Update: 2024-01-10 13:24 GMT
Today is the 84th birthday of Ganagandharvan
AddThis Website Tools
Advertising

കൊച്ചി: 84 ാം  പിറന്നാൾ ആഘോഷിച്ച് ഗാനഗന്ധർവൻ യേശുദാസ്. എറണാകുളത്ത് നടന്ന പിറന്നാൾ ആഘോഷത്തിൽ അമേരിക്കയിൽ നിന്നും യേശുദാസ് തൽസമയം പങ്കെടുത്തു. ചലച്ചിത്രരംഗത്തെ പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ കമൽഹാസനടക്കമുള്ളവർ യേശുദാസിന് പിറന്നാൾ ആശംസകൾ അർപ്പിച്ചു. കാലത്തെ അതിജീവിച്ച സ്വരമാധുരികൊണ്ട് സംഗീതാസ്വാദകരെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്ന അനശ്വര ഗായകന് പിറന്നാൾ ആശംസകൾ അർപ്പിക്കാൻ സിനിമാലോകം ഒന്നടങ്കം കൊച്ചിയിലേക്ക് എത്തി. പാലാരിവട്ടത്തുള്ള അസീസിയ കൺവെൻഷൻ സെന്‍ററിൽ നടന്ന ആഘോഷചടങ്ങിൽ കെ ജെ യേശുദാസ് അമേരിക്കയിൽ നിന്ന് ഓൺലൈനായാണ് ങ്കെടുത്തത്.

പിന്നണിഗായകരുടെ സംഘടനയായ സമത്തിന്റെ ഗാനാർച്ചനയോടെയായിരുന്നു ആയിരുന്നു തുടക്കം. സുഹൃത്തുക്കളും സിനിമ പിന്നണി ഗായകനും എല്ലാം പാട്ടുപാടിയാണ് ദാസേട്ടന് ആശംസകൾ അറിയിച്ചത്. പിറന്നാൾ ആശംസകൾ അറിയിക്കാൻ തമിഴ് സൂപ്പർതാരം കമൽഹാസനും ഓൺലൈനായി പരിപാടിയിൽ പങ്കുചേർന്നു. അമേരിക്കയിലെ ഡാള്ളാസിൽ കൃത്യം 12 മണിയായതോടെ മകൻ വിജയ് യേശുദാസ് യേശുദാസിന് വേണ്ടി കേക്ക് മുറിച്ചു. തനിക്ക് നൽകുന്ന സ്‌നേഹത്തിന് യേശുദാസ് എല്ലാവർക്കും നന്ദി അർപ്പിച്ചു. മകൻ വിജയ് യേശുദാസ്, സിദ്ധിഖ്, മനോജ് കെ ജയൻ, സത്യൻ അന്തിക്കാട്, ദിലീപ്, ഔസപ്പച്ചൻ, വിദ്യാധരൻ മാസ്റ്റർ, തുടങ്ങി ചലച്ചിത്രരംഗത്തെ പ്രമുഖർ എല്ലാവരും തന്നെ പരിപാടിയിൽ പങ്കെടുത്തു


Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News