സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ 'തിങ്കളാഴ്ച നിശ്ചയം' സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി
കഴിഞ്ഞ വർഷത്തെ ഐഎഫ്എഫ്കെയിലും ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
ഈ വർഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കിയ 'തിങ്കളാഴ്ച നിശ്ചയം' സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു. സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. മികച്ച കഥയ്ക്കുള്ള പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചിരുന്നു.
സെന്ന ഹെഗ്‌ഡെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നതും സെന്ന തന്നെയാണ്. ഐശ്വര്യ സുരേഷ്, അജിഷ പ്രഭാകരൻ, അനഘ നാരായണൻ, അർജ്ജുൻ അശോകൻ, എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുഷ്‌കർ ഫിലിംസിന്റെ ബാനറിൽ പുഷ്‌കര മല്ലികാർജ്ജുനയ്യയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സംവിധായകനും ശ്രീരാജ് രവീന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. രവീന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. മുജീബ് മജീദ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നു. എന്നാൽ റിലീസിങ് തീയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വർഷത്തെ ഐഎഫ്എഫ്കെയിലും ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
വിനോദ് ദിവാകർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയ ചിത്രത്തിൻ്റെ ക്രീയേറ്റീവ് ഡയറക്ടർ രാജേഷ് മാധവനാണ്. സൗണ്ട് കൈകാര്യം ചെയ്തിരിക്കുന്നത് നിക്സൺ ജോർജും (ഓഡിയോ മോങ്ക് ) കല സംവിധാനം ചെയ്തിരിക്കുന്നത് ഉല്ലാസ് ഹൈദൂറുമാണ്. മേക്കപ്പ് - രഞ്ജിത്ത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം - മനു മാധവൻ. സതീഷ് കുമാർ (ഡി കമ്പനി) ആണ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. ഡി ഐ - ആക്ഷൻ ഫ്രെയിംസ് മീഡിയ, വി എഫ് എക്സ് - റാൻസ് വി എഫ് എക്സ് സ്റ്റുഡിയോ.
സിങ്ക് സൗണ്ട് കൈകാര്യം ചെയ്തിരിക്കുന്നത് അമൃത് ശങ്കറും ആദർശ് ജോസഫ് ചെറിയാനും ചേർന്നാണ്. സ്റ്റിൽസ് - ബിജിത് ധർമടം. ഡിസൈൻസ്- അഭിലാഷ് ചാക്കോ, സബ്‌ടൈറ്റിൽസ് - സൗമ്യ വിദ്യാധർ. അനൂപ് വി ശൈലജ ആണ് ചിത്രത്തിൻ്റെ ചീഫ് അസ്സോസിയേറ്റ് ഛായാഗ്രാഹകൻ. അഡിഷണൽ സ്ക്രീൻപ്ലേ - ഫഹദ് നന്ദു. വിഷ്ണു ദേവ്, ശങ്കർ ലോഹിതാക്ഷൻ, അർജുൻ ബി, ഗണേഷ് വസിഷ്ഠ, ഗോകുൽനാഥ് എം എന്നിവരാണ് അസിസ്റ്റൻറ് ഡയറക്ടർസ്. അലങ്കാർ പാണ്ഡ്യൻസ് ഇൻവെനിയോ ഒറിജിൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്.