സാഗറിന് കൂടുതല്‍ ദാതാക്കളെ കിട്ടിയിരുന്നെങ്കില്‍ എന്‍റെ ജീവിതം മാറിയേനെ: അവയവദാന പ്രതിജ്ഞയെടുത്ത് മീന

മീന തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്

Update: 2022-08-15 01:24 GMT
Editor : Jaisy Thomas | By : Web Desk
Advertising

ചെന്നൈ: ലോക അവയവദാന ദിനത്തിൽ അവയവദാന പ്രതിജ്ഞയെടുത്ത് തെന്നിന്ത്യന്‍ നടി മീന. തന്‍റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്നാണ് നടി പ്രതിജ്ഞ ചെയ്തത്. മീന തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

'വിട്ടുമാറാത്ത രോഗവുമായി പൊരുതുന്ന പലര്‍ക്കും രണ്ടാമത്തെ അവസരമാണ് അവയവദാനം. ആ അവസ്ഥയിലൂടെ വ്യക്തിപരമായി ഞാന്‍ കടന്നുപോയിട്ടുണ്ട്. കൂടുതല്‍ ദാതാക്കളാല്‍ എന്‍റെ സാഗര്‍ അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കില്‍ എന്ന് ഞാൻ ആഗ്രഹിക്കുകയാണ് അത് എന്റെ ജീവിതം മാറ്റിമറിച്ചേനെ' എന്നും മീന കുറിച്ചു.


''ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ വലിയ നന്മയില്ല. ജീവന്‍ രക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് അവയവദാനം. ഇത് ഒരു അനുഗ്രഹമാണ്, വിട്ടുമാറാത്ത രോഗവുമായി പൊരുതുന്ന പലര്‍ക്കും രണ്ടാമത്തെ അവസരമാണ് അവയവദാനം. ആ അവസ്ഥയിലൂടെ വ്യക്തിപരമായി ഞാന്‍ കടന്നുപോയിട്ടുണ്ട്. കൂടുതല്‍ ദാതാക്കളാല്‍ എന്‍റെ സാഗര്‍ അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കില്‍ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്. അത് എന്‍റെ ജീവിതം മാറ്റിമറിച്ചേനെ.ഒരു ദാതാവിന് എട്ട് ജീവന്‍ രക്ഷിക്കാനാകും. അവയവദാനത്തിന്‍റെ പ്രാധാന്യം എല്ലാവരും മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ദാതാക്കളും സ്വീകര്‍ത്താക്കളും ഡോക്ടര്‍മാരും തമ്മില്‍ മാത്രമല്ല. ഇത് കുടുംബങ്ങളെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും പരിചയക്കാരെയും വളരെയധികം ബാധിക്കുന്നു. ഇന്ന് ഞാന്‍ എന്‍റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. നിങ്ങളുടെ പേര് നിലനിര്‍ത്താനുള്ള ഏറ്റവും നല്ല വഴിയാണിത്'' മീന കുറിച്ചു.

കഴിഞ്ഞ ജൂണിലാണ് മീനയുടെ ഭർത്താവും ബിസിനസുകാരനുമായ വിദ്യാസാഗർ മരിക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നതിനിടെയായിരുന്നു സാഗറിന്‍റെ അപ്രതീക്ഷിത വിയോഗം. അതിനുമുമ്പ്, കോവിഡ് ബാധിച്ചിരുന്നുവെങ്കിലും അതിൽ നിന്ന് കരകയറാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാസാഗറിന്‍റെ ആരോഗ്യനില ജൂൺ അവസാനത്തോടെ വഷളാവുകയും 28ന് മരണം സംഭവിക്കുകയുമായിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News