ഹോളിവുഡ് സംവിധായകന്‍ പീറ്റര്‍ ബൊഗ്‌ഡോനൊവിച്ച് അന്തരിച്ചു
1970കളിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്ലാസിക്ക് ചിത്രങ്ങളായ ദ ലാസ്റ്റ് പിക്ചര്‍ ഷോ, പേപ്പര്‍ മൂണ്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് പീറ്റര്‍ ബൊഗ്‌ഡോനൊവിച്ച്
Update: 2022-01-07 09:55 GMT
ഹോളിവുഡ് സംവിധായകന്‍ പീറ്റര്‍ ബൊഗ്‌ഡോനൊവിച്ച് അന്തരിച്ചു. 1970കളിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്ലാസിക്ക് ചിത്രങ്ങളായ ദ ലാസ്റ്റ് പിക്ചര്‍ ഷോ, പേപ്പര്‍ മൂണ്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് പീറ്റര്‍ ബൊഗ്‌ഡോനൊവിച്ച്. 82 വയസ്സായിരുന്നു. ലോസ് ആഞ്ചല്‍സിലെ വീട്ടില്‍ വെച്ചാണ് അന്ത്യം.
വോയേജ് ടു ദി പ്ലാനറ്റ് ഓഫ് പ്രീഹിസ്റ്റോറിക് വിമണ്‍ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലൂടെയാണ് ബൊഗ്‌ഡോനൊവിച്ചിന്‍റെ സംവിധായക അരങ്ങേറ്റം. ടാര്‍ഗറ്റ്, സെയിന്‍റ് ജാക്ക്, ഷി ഈസ് ഫണ്ണി ദാറ്റ് വേ എന്നിവയും ശ്രദ്ധേയ ചിത്രങ്ങളാണ്. ദ ലാസ്റ്റ് പിക്ചര്‍ ഷോയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള ബാഫ്ത പുരസ്‌കാരം ലഭിച്ചു.