'ഇത് ദളപതി ആരാധികയുടെ പിറന്നാള്‍ സമ്മാനം'; കോമിക്ക് പുസ്തകം ഒരുക്കി മലയാളിയായ വിജയ് ആരാധിക

ആറാം വയസ്സില്‍ വിജയ്‍യുടെ ഗില്ലി സിനിമ തിയറ്ററുകളില്‍ കണ്ടാണ് അഭിരാമി താരത്തിന്‍റെ കടുത്ത ആരാധികയായത്

Update: 2022-06-22 06:43 GMT
Editor : ijas
Advertising

തമിഴ് സൂപ്പര്‍ താരം വിജയ്‍യുടെ പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്തമായ ഒരു പിറന്നാള്‍ സമ്മാനമൊരുക്കി മലയാളി ആരാധിക. വിജയ്‍യുടെ നാല്‍പ്പത്തിയെട്ടാം പിറന്നാള്‍ ദിനത്തിലാണ് മലപ്പുറം സ്വദേശിയായ അഭിരാമി രാധാകൃഷ്ണന്‍ കോമിക്ക് പുസ്തക രൂപത്തില്‍ പിറന്നാള്‍ സമ്മാനം ഒരുക്കിയത്. ചെറുപ്പത്തിലെ റൊമാൻ്റിക് ഹീറോയോട് തോന്നിയ കൗതുകവും ആരാധനയും പിന്നീടങ്ങോട്ടുള്ള വളര്‍ച്ചയുമാണ് കോമിക്ക് പുസ്തകമാക്കിയത്.

താരത്തിന്‍റെ കടുത്ത ആരാധികയായ അഭിരാമി, വിജയ്‍യുടെ എല്ലാ സിനിമയുടെയും ഫാന്‍സ് ഷോ തിയറ്ററുകളില്‍ മുടങ്ങാതെ തന്നെ ആഘോഷമാക്കാറുണ്ട്. ആറാം വയസ്സില്‍ വിജയ്‍യുടെ ഗില്ലി സിനിമ തിയറ്ററുകളില്‍ കണ്ടാണ് അഭിരാമി താരത്തിന്‍റെ കടുത്ത ആരാധികയായത്. അന്നു തൊട്ടിന്നുവരെയുള്ള ഒരു വിജയ് സിനിമയും നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് അഭിരാമി സന്തോഷത്തോടെ തന്നെ ഓര്‍ത്തെടുക്കുന്നു. കോഴിക്കോട് കെ.എം.സി.ടി കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്തുകൊണ്ടിരിക്കുന്ന അഭിരാമി, വിജയ് സിനിമകളുടെ റിലീസ് ദിവസം അവധിയെടുത്താണ് തിയറ്ററുകളെ സാന്നിധ്യം ഉറപ്പാക്കാറ്. 

അഭിരാമി രാധാകൃഷ്ണന്‍റെ വാക്കുകള്‍:

തമിഴ് സിനിമയുടെ തലൈവരായ് വാഴും എങ്കൾ തലപതിക്ക് പുറന്തനാൾ വാഴ്ത്തുക്കൾ. ഈ അടുത്ത് എന്നിലെ വിജയ് ആരാധികയെ നല്ലവണ്ണം അറിയുന്ന സുഹൃത്തിന്‍റെ "ഇത്തവണ നിന്‍റെ അണ്ണൻ്റെ പിറന്നാളിന് എന്ത് സമ്മാനമാണ് നീ പ്ലാൻ ചെയ്യുന്നത്" എന്ന ചോദ്യത്തിൽ തോന്നിയ ഒരു ചിന്തയാണ് ഇങ്ങനേ ഒരു വർക്കിൽ എത്തിച്ചത്.

ചെറുപ്പത്തിലെ റൊമാൻ്റിക് ഹീറോയോട് തോന്നിയ കൗതുകം, ആക്ഷൻ ഹീറോയോട് തോന്നിയ ആരാധന, പിന്നീട് അങ്ങോട്ട് ഓരോ തീയേറ്റർ റിലീസും ആഘോഷം ആക്കുന്നതിലെ ഉത്സവ പ്രതീതി, അങ്ങനെ എന്നിലെ വിജയ് ആരാധികയുടെ വളർച്ച എനിക്ക് ആവുന്ന പോലെ ഒരു കോമിക് ബുക്കിന്‍റെ രൂപത്തിലാക്കി എന്‍റെ തലപതിക്ക് ഈ ആരാധികയുടെ വർഷത്തെ പിറന്നാൾ സമ്മാനമായി സമർപ്പിക്കുന്നു

അവസാന വട്ട മിനുക്ക് പണികൾക്ക് സഹായിച്ച നിധിന്‍ ബ്രോ, നന്ദി

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News