ഞാന്‍ നിരീശ്വരവാദിയാണ്, പക്ഷെ നിങ്ങള്‍ ഭസ്മം തന്നാലും തീര്‍ത്ഥം നല്‍കിയാലും ഞാന്‍ വാങ്ങും; ചര്‍ച്ചയായി വിജയ് സേതുപതിയുടെ വാക്കുകള്‍

കാരണം ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു

Update: 2023-02-21 02:21 GMT
Editor : Jaisy Thomas | By : Web Desk

വിജയ് സേതുപതി

Advertising

ചെന്നൈ: താനൊരു നിരീശ്വരവാദിയാണെന്ന് പലവട്ടം തുറന്നുപറഞ്ഞിട്ടുള്ള നടനാണ് വിജയ് സേതുപതി. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവനക്ക് പിന്നാലെ മക്കള്‍ സെല്‍വന്‍റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.


വിജയ് സേതുപതി പറഞ്ഞത്...

''ഞാന്‍ ഒരു നിരീശ്വരവാദിയാണ്. പക്ഷേ നിങ്ങള്‍ ഭസ്മം തന്നാല്‍ ഞാന്‍ വാങ്ങിക്കും. നിങ്ങള്‍ എന്തെങ്കിലും തീര്‍ത്ഥം തന്നാലും ഞാന്‍ വാങ്ങി കുടിക്കും. കാരണം ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു. എന്നോടുള്ള സ്‌നേഹം കൊണ്ടാണല്ലോ ഒരാള്‍ അത് തരുന്നത്, അല്ലേ.. ഞാന്‍ മറ്റൊരാളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാറില്ല. ഇത് എന്‍റെ ചിന്തയാണ്. അതുകൊണ്ട് ഇതാണ് ശരി എന്ന് ഞാന്‍ ആരോടും തര്‍ക്കിക്കുകയും ഇല്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ സഹജീവികളെ ബഹുമാനിക്കുന്നു.. സ്‌നേഹിക്കുന്നു.. അവരെയാണ് ഞാന്‍ ദൈവമായി കാണുന്നത്. എനിക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ മറ്റൊരു മനുഷ്യനെ സഹായിക്കാന്‍ വരുള്ളൂ. അതുകൊണ്ട് ഞാന്‍ മനുഷ്യനെയാണ് നോക്കുന്നത് എന്ന് അര്‍ത്ഥം.

ഞാന്‍ എന്റെ അമ്മയോട് ക്ഷേത്രത്തില്‍ പോയി വരാന്‍ പറയാറുണ്ട്. അവിടെ പോയാല്‍ സമാധാനം കിട്ടും. ഒരു ആവശ്യവും ഉന്നയിക്കാതെ, ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ. സമാധാനത്തോടെ പോയി വരൂ എന്ന് പറയും. ഞാന്‍ അത് നോക്കിക്കാണുന്ന വിധം മറ്റൊരു തരത്തിലാണ്. ഒരു വിശ്വാസം നമുക്ക് ആവശ്യമായി വരും. സത്യത്തില്‍ അതൊരു ആവശ്യമാണ്. അതെനിക്ക് മറ്റൊരു തരത്തില്‍ ലഭിക്കുന്നെന്ന് മാത്രം".



അതേസമയം അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വരുന്നവരുടെ സര്‍വ്വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നുമാണ് നടന്‍ പറഞ്ഞത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News