"ഇപ്പോൾ എന്‍റെ ജീവിതത്തിൽ ഒരുപാട് സ്നേഹമുണ്ട്. ഞാൻ സന്തോഷവാനാണ്"; മൗനം വെടിഞ്ഞ് വിജയ് വര്‍മയും

ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ പ്രണയജീവിതത്തെക്കുറിച്ച് സംസാരിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും വെളിപ്പെടുത്തി

Update: 2023-06-15 09:26 GMT
Editor : Jaisy Thomas | By : Web Desk

തമന്ന/വിജയ് വര്‍മ

Advertising

മുംബൈ: ബോളിവുഡ് താരം വിജയ് വര്‍മയുമായി പ്രണയത്തിലാണെന്ന് ഈയിടെയാണ് നടി തമന്ന തുറന്നുപറഞ്ഞത്. തന്‍റെ സന്തോഷത്തിന്‍റെ ഇടമെന്നാണ് താരം വിജയ് യുമായുള്ള ബന്ധത്തെ വിശേഷിപ്പിച്ചത്. ഇപ്പോള്‍ വിജയ് യും പുതിയ സന്തോഷത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്.


പൊതുജനങ്ങളിൽ നിന്ന് ഒന്നും മറച്ചുവെക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും വ്യക്തിജീവിതമല്ല, തന്‍റെ ജോലിയെ കുറിച്ച് പ്രേക്ഷകർ ശ്രദ്ധിക്കണമെന്നും ചർച്ച ചെയ്യണമെന്നും അതിനാലാണ് ഇരുവരും തുറന്ന് പറയാത്തതിന് കാരണമെന്ന് വിജയ് വ്യക്തമാക്കി. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ പ്രണയജീവിതത്തെക്കുറിച്ച് സംസാരിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും വെളിപ്പെടുത്തി. ശരിയായ സമയമാകുമ്പോൾ മാത്രമേ അതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു, "ഇപ്പോൾ എന്‍റെ ജീവിതത്തിൽ ഒരുപാട് സ്നേഹമുണ്ട്. ഞാൻ സന്തോഷവാനാണ്." വിജയ് പറഞ്ഞു.

ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസ് 2ന്‍റെ സെറ്റിൽ വെച്ചാണ് പ്രണയത്തിലായതെന്നായിരുന്നു തമന്ന പറഞ്ഞത്. ''ഒരാള്‍ക്കൊപ്പം ജോലി ചെയ്തു എന്നതുകൊണ്ടു മാത്രം അയാളിലേക്ക് ആകര്‍ഷിക്കപ്പെടണമെന്നില്ല. അങ്ങനെ നോക്കിയാല്‍ നിരവധി പേര്‍ക്കൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ആരോടെങ്കിലും ഇഷ്ടം തോന്നിയാല്‍, ആർക്കെങ്കിലും എന്തെങ്കിലും തോന്നുകയാണെങ്കിൽ, അത് തീർച്ചയായും വ്യക്തിപരമാണ്. അവർ ഉപജീവനത്തിനായി ചെയ്യുന്ന കാര്യങ്ങളുമായി ഇതിന് ഒരു ബന്ധവുമില്ല, ഇത് സംഭവിക്കാനുള്ള കാരണമല്ല ഞാൻ അർത്ഥമാക്കുന്നത്.'' തമന്ന പറഞ്ഞു. ലസ്റ്റ് സ്റ്റോറീസ് 2 ന്‍റെ സെറ്റിൽ വച്ച് കാര്യങ്ങള്‍ മാറിമറിഞ്ഞോ എന്നു ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു തമന്നയുടെ ഉത്തരം. താൻ കാണാൻ ഇഷ്ടപ്പെടുന്ന ഒരാളാണെന്ന് വിജയ് വര്‍മയെക്കുറിച്ച് പറഞ്ഞു. വിജയുമായുള്ള തന്‍റെ ബന്ധം വളരെ ‘ഓർഗാനിക്’ ആണെന്നും നടി പറഞ്ഞിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News