വിനായകന്‍ ചേട്ടന്‍ വളരെ സുന്ദരനാണ്, അവാര്‍ഡ് കിട്ടിയപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത് അദ്ദേഹത്തിന്‍റെ നിറമല്ല: രജിഷ വിജയന്‍

വിനായകനെ സന്തോഷിപ്പിച്ചേക്കാമെന്ന് വിചാരിച്ചല്ല അന്ന് താൻ ഇങ്ങനെ പറഞ്ഞതെന്നും മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തനാണ് അദ്ദേഹമെന്നും രജിഷ

Update: 2023-06-13 08:13 GMT
Editor : Jaisy Thomas | By : Web Desk

രജിഷ/വിനായകന്‍

Advertising

വിനായകന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത് അദ്ദേഹത്തിന്‍റെ നിറത്തെക്കുറിച്ചായിരുന്നില്ലെന്നും അവാര്‍ഡ് കിട്ടിയത് അദ്ദേഹത്തിന്‍റെ കഴിവ് കൊണ്ടാണെന്നും നടി രജിഷ വിജയന്‍. ഒരിക്കല്‍ വിനായകനെക്കുറിച്ച് നടി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ തന്‍റെ അഭിപ്രായത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുകയാണ് രജിഷ.


വിനായകനെ സന്തോഷിപ്പിച്ചേക്കാമെന്ന് വിചാരിച്ചല്ല അന്ന് താൻ ഇങ്ങനെ പറഞ്ഞതെന്നും മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തനാണ് അദ്ദേഹമെന്നും രജിഷ വിജയൻ പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചില ആളുകളുടെ പേഴ്‌സണാലിറ്റിയൊക്കെ കാണുമ്പോൾ അവർ വളരെ യുണീക്ക് ആയിട്ട് തോന്നും. അതുപോലെ തോന്നിയിട്ടുള്ള ഒരാളാണ് വിനായകൻ. അദ്ദേഹത്തെ പോലെ വേറൊരാളെ താൻ കണ്ടിട്ടില്ലെന്നും രജിഷ വിജയൻ പറഞ്ഞു.



'എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. ചേട്ടൻ സംസാരിക്കുന്ന രീതിയും വളരെ ഇഷ്ടമാണ്. ഞാൻ പറയുന്നതൊക്കെ നന്നായി ശ്രദ്ധിക്കുന്ന ആളായിരുന്നു അദ്ദേഹം. പുള്ളി അങ്ങനെ എല്ലാവരും പറയുന്നതൊന്നും ശ്രദ്ധിക്കുന്ന ആളല്ല. എല്ലാവരും ഫോട്ടൊയൊക്കെ എടുക്കുമ്പോൾ ഞാൻ പറയും ചേട്ടാ ഒന്ന് നിന്ന് കൊടുക്കെന്ന്, അപ്പോൾ പുള്ളി ഒന്ന് നോക്കിയിട്ട് ആ ന്നാ നോക്കാം എന്ന് പറയും. വളരെ സ്വീറ്റ് ആയിട്ടുള്ള ആളാണ്. നമ്മൾ നന്നായി സംസാരിക്കുകയാണെങ്കിൽ പുള്ളി നമ്മളെ കേൾക്കും' രജിഷ വിജയൻ പറഞ്ഞു.

വിനായകൻ ചേട്ടന് അവാർഡ് കിട്ടിയപ്പോൾ ചർച്ച ചെയ്യേണ്ടിയിരുന്നത് അദ്ദേഹത്തിന്റെ നിറമല്ല, അവാർഡ് കിട്ടിയത് പുള്ളിയുടെ കഴിവുകൊണ്ടാണ്. അദ്ദേഹം അത് അർഹനായിരുന്നു. അതാണ് അവിടെ ചർച്ച ചെയ്യേണ്ട വിഷയം. അല്ലാതെ അദ്ദേഹത്തിന്റെ നിറമല്ല. കാണാൻ വളരെ ഹോട്ട് ആയിട്ടുള്ള ഒരാളാണ് പുള്ളി. വളരെ സുന്ദരനുമാണ് വിനായകൻ ചേട്ടൻ' രജിഷ കൂട്ടിച്ചേര്‍ത്തു. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News