പ്രണവിന് ശേഷം ഇനി ദുല്‍ഖര്‍? പുതിയ സിനിമയുമായി വിനീത് ശ്രീനിവാസന്
സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ തിരക്കഥയിലേക്ക് അടുത്ത വര്‍ഷം ആദ്യത്തോടെ കടക്കുമെന്ന് വിനീത് ശ്രീനിവാസന്
പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന് നായകനാവുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ചിത്രീകരണം തുടരുന്ന കിങ് ഓഫ് കൊത്തയടക്കമുള്ള പ്രൊജക്ടുകള്‍ക്ക് ശേഷമാകും പുതിയ സിനിമയിലേക്ക് കടക്കുക. തെലുഗിലും തമിഴിലും ദുല്‍ഖര്‍ സല്മാന് നായകനായ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതിന് ശേഷം അമല്‍ നീരദ്, സൗബിന് ഷാഹിര്‍ എന്നിവരുടെ സംവിധാനത്തില്‍ പുതിയ സിനിമകള്‍ ആലോചനയിലുണ്ട്. ഇതിനൊപ്പമായിരിക്കും വിനീത് ശ്രീനിവാസന് സിനിമയും പരിഗണിക്കുക.അതെ സമയം സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
വിനീത് ശ്രീനിവാസന്റെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന 'മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്' ആണ് വിനീത് ശ്രീനിവാസന് നായകനായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. തന്വി റാം, ജോര്‍ജ് കോര, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം നവംബര്‍ 11ന് തിയറ്ററുകളിലെത്തും. സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ തിരക്കഥയിലേക്ക് അടുത്ത വര്‍ഷം ആദ്യത്തോടെ കടക്കുമെന്നാണ് വിനീത് ശ്രീനിവാസന് അറിയിച്ചിരിക്കുന്നത്.
മൂന്നുഭാഷകളിലായി മൂന്ന് ഹിറ്റുകളുമായി ദുല്‍ഖര്‍ സല്മാന് തന്റെ കരിയറിലെ ഏറ്റവും ഉന്നതിയിലാണ്. മലയാളത്തില്‍ പുറത്തിറങ്ങിയ 'കുറുപ്പ്' 100 കോടി ബിസിനസ് സ്വന്തമാക്കിയിരുന്നു. തെലുഗില്‍ പുറത്തിറങ്ങിയ 'സീതാരാമം', ഹിന്ദിയില്‍ ഇറങ്ങിയ 'ഛുപ്' എന്നീ ചിത്രങ്ങളും മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രങ്ങളായിരുന്നു. തമിഴ്നാട്ടില്‍ ചിത്രീകരണം തുടര്‍ന്നു കൊണ്ടിരിക്കുന്ന 'കിങ് ഓഫ് കൊത്ത' ഗാങ്സ്റ്റര്‍ ആക്ഷന്‍ ചിത്രമായിട്ടാണ് ഒരുക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ചെമ്പന്‍ വിനോദ് ജോസ് ചിത്രത്തില്‍ വില്ലന്‍ വേഷത്തെ അവതരിപ്പിക്കും. മലയാളത്തിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്, ഡി.കെ സംവിധാനം ചെയ്ത 'ഗണ്‍സ് ആന്‍ഡ് ഗുലാബ്സ്' എന്ന വെബ് സീരീസ് ആണ് ഇനി ദുല്‍ഖറിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. ചിത്രം നെറ്റ്ഫ്ലിക്സില്‍ അധികം വൈകാതെ തന്നെ റിലീസ് ചെയ്യും.