കനത്ത മഴയിലും ആരാധകരെ ആവേശത്തിലാഴ്ത്തി സായ് പല്ലവി, കുട പിടിച്ച് റാണാ ദഗുബതി; വീഡിയോ
കനത്ത മഴ വകവയ്ക്കാതെ നിരവധി പേരാണ് താരങ്ങളെ കാണാന്‍ തടിച്ചുകൂടിയത്
റാണ ദഗുബതിയും സായ് പല്ലവിയും ഒന്നിക്കുന്ന വിരാട പര്‍വ്വം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞ ദിവസം കുര്‍ണൂളില്‍ നടന്നു. കനത്ത മഴ വകവയ്ക്കാതെ നിരവധി പേരാണ് താരങ്ങളെ കാണാന്‍ തടിച്ചുകൂടിയത്.
മഴ പെയ്തുകൊണ്ടിരിക്കുമ്പോഴും അതു വകവയ്ക്കാതെ ആരാധകരോട് സംസാരിക്കുന്ന സായ് പല്ലവിയുടെ വിഡിയോ വൈറലായിരിക്കുകയാണ്. സായ് സംസാരിക്കുന്നതിനിടെ കുട പിടിച്ചുകൊടുക്കുന്ന റാണയെയും വിഡിയോയില്‍ കാണാം.
വേണു ഉഡുഗുലയാണ് വിരാട പര്‍വ്വം സംവിധാനം ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രിയാമണി, നവീന്‍ ചന്ദ്ര, സറീന വഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഡി.സുരേഷ് ബാബു, സുധാകര്‍ ചെറുകുറി എന്നിവരാണ് നിര്‍മാണം. ജൂണ്‍ 17നാണ് ചിത്രം തിയറ്ററുകളിലെത്തുക.
Despite of heavy rains @RanaDaggubati and @Sai_Pallavi92
— Ramesh Bala (@rameshlaus) June 5, 2022
Showed up at the Grand Trailer Launch Event of #VirataParvam @ KURNOOL 💥 💥
Watch Live ▶️https://t.co/yBNOh99Oxw#VirataParvamTrailer@venuudugulafilm @laharimusic @SureshProdns @SLVCinemasOffl pic.twitter.com/mrxcxCM48O