'20 വർഷങ്ങൾക്കു മുമ്പ് ഇതേ ദിവസമാണ് സിനിമയിലേക്ക് നടന്നുകയറിയത്'; 'നമ്മള്‍' ഓര്‍മ്മകള്‍ പങ്കുവെച്ച് ഭാവന

ഭാവന പങ്കുവെച്ച ചിത്രത്തില്‍ പുറകിലായി ഷൈന്‍ ടോം ചാക്കോയെയും കാണാന്‍ കഴിയും

Update: 2022-12-20 13:31 GMT
Editor : ijas | By : Web Desk
20 വർഷങ്ങൾക്കു മുമ്പ് ഇതേ ദിവസമാണ് സിനിമയിലേക്ക് നടന്നുകയറിയത്; നമ്മള്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് ഭാവന
AddThis Website Tools
Advertising

ഇരുപത് വർഷങ്ങൾക്കു മുമ്പുള്ള 'നമ്മളിലൂടെ' സിനിമയിലേക്ക് നടന്നു കയറിയ അനുഭവം പങ്കുവെച്ച് നടി ഭാവന. 'നമ്മള്‍' സിനിമയിലെ പരിമളം എന്ന കഥാപാത്രമായാണ് ഭാവന ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയത്. ഇരുപത് വര്‍ഷം മുമ്പത്തേത് ഏറ്റവും മികച്ച അരങ്ങേറ്റമായിരുന്നുവെന്നും അവിടെനിന്ന് നിരവധി വിജയവും പരാജയവും ഏറ്റുവാങ്ങിയാണ് ഇന്നത്തെ ഭാവനയായി എത്തിനില്‍ക്കുന്നതെന്നും ഭാവന പറഞ്ഞു. അന്ന് കൂടെ അഭിനയിച്ച ജിഷ്ണുവിനെയും അച്ഛനെയും ഓര്‍മ്മിക്കുന്ന ഭാവന ഇന്നും ഒരു തുടക്കക്കാരിയുടെ കൗതുകത്തോടെയാണ് ഓരോ സിനിമയെയും സമീപിക്കുന്നതെന്നും പറയുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഭാവന ചലച്ചിത്ര ജീവിതത്തിലെ തുടക്കക്കാലത്തേക്ക് ഓര്‍മ്മകളെ പായിച്ചത്.

ഭാവനയുടെ വാക്കുകൾ:

ഇരുപത് വർഷങ്ങൾക്കു മുമ്പ് ഇതേ ദിവസമാണ് ഞാൻ 'നമ്മൾ' എന്ന മലയാള സിനിമയുടെ സെറ്റിലേക്കു നടന്നു കയറിയത്. കമൽ സാർ സംവിധാനം ചെയ്ത എന്റെ അരങ്ങേറ്റ ചിത്രം ആയിരുന്നു അത്. അന്ന് ഞാൻ 'പരിമളം' (എന്റെ കഥാപാത്രത്തിന്റെ പേര്) ആയിത്തീർന്നു, തൃശൂർ ഭാഷയിൽ സംസാരിക്കുന്ന ഒരു ചേരി നിവാസി !! എന്റെ മേക്കപ്പ് പൂർത്തിയാക്കിയപ്പോൾ അവർ പറഞ്ഞതെല്ലാം ഞാൻ ഇപ്പോഴും ഓർക്കുന്നു. എന്നെ ആരും തിരിച്ചറിയുന്നുണ്ടായിരുന്നില്ല. ഞാൻ തന്നെ അന്നൊരു കുട്ടിയായിരുന്നു, എന്തായാലും ഞാൻ അത് ചെയ്തു. പക്ഷേ, ഇന്ന് എനിക്കറിയാം, അന്ന് എനിക്കു കിട്ടിയത് ഏറ്റവും മികച്ച ഒരു അരങ്ങേറ്റമായിരുന്നു. അങ്ങനെ നിരവധി വിജയങ്ങൾ, നിരവധി പരാജയങ്ങൾ, സന്തോഷം, സ്നേഹം, സൗഹൃദങ്ങൾ ഇവയെല്ലാമാണ് ഇന്നത്തെ ഈ വ്യക്തിത്വത്തെ രൂപപ്പെടുത്തി എടുത്തത്. ഞാൻ ഇപ്പോഴും പഠിക്കുകയും എന്നെത്തന്നെ തിരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഒരു നിമിഷം ഒന്നു തിരിഞ്ഞു നോക്കുമ്പോൾ എന്നെ ഞാനാക്കിയ എല്ലാവരോടും നന്ദിയുണ്ട്. ഒരു പുതുമുഖമെന്ന നിലയിൽ അന്ന് ഉണ്ടായിരുന്ന അതേ ആകാംക്ഷയോടെയും പേടിയോടെയും ആണ് ഞാനിന്നും യാത്ര തുടരുന്നത്. മുന്നോട്ടുള്ള യാത്രയിൽ ഞാൻ വളരെ ആവേശത്തിലാണ്. ജിഷ്ണു ചേട്ടാ, നിങ്ങളെ ഞങ്ങൾ മിസ് ചെയ്യുന്നു. എന്റെ അച്ഛന്റെ മുഖത്തെ അന്നത്തെ ആ പുഞ്ചിരി അമൂല്യമാണ്, അതും ഞാൻ മിസ് ചെയ്യുന്നു. ചിത്രങ്ങൾക്ക് ജയപ്രകാശ് പയ്യന്നൂരിന് നന്ദി.

അതിനിടെ ഭാവന പങ്കുവെച്ച ചിത്രത്തില്‍ വലിയ യാദൃച്ഛികത കൂടി ഒളിഞ്ഞിരിക്കുന്നുണ്ട്. നടൻ ഷൈൻ ടോമിന്‍റെയും സിനിമാ കരിയറിലെ നിര്‍ണായക ചിത്രമായിരുന്നു 'നമ്മള്‍'. ഭാവന പങ്കുവെച്ച ചിത്രത്തില്‍ പുറകിലായി ഷൈന്‍ ടോം ചാക്കോയെയും കാണാന്‍ കഴിയും. ചിത്രത്തില്‍ ഒരു ബസ് യാത്രയ്ക്കാരനായാണ് അദ്ദേഹം എത്തിയത്. അന്ന് സംവിധായകൻ കമലിന്‍റെ സഹായിയായി പ്രവർത്തിച്ച ഷൈന്‍ പിന്നീട് കമലിന്‍റെ തന്നെ ഗദ്ദാമയിലൂടെ തന്നെ മുഴുനീള വേഷത്തിലെത്തി എന്നത് മറ്റൊരു യാദൃച്ഛികതയായി മാറി.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News