'വന്ദേ ഭാരത് 130 കിലോമീറ്റർ വേഗതയിൽ ഓടിയാൽ ബിജെപിക്കു വോട്ടുചെയ്യും': ഹരീഷ് പേരടി

130 കിലോമീറ്റർ വേഗതയിൽ വന്ദേ ഭാരത് ഓടിയാല്‍ ബിജെപിയുടെ വർഗീയ രാഷ്ട്രിയത്തെ മാറ്റി വെച്ച് താമര ചിഹ്‌നത്തിൽ വോട്ട് ചെയ്യുമെന്ന് ഹരീഷ്

Update: 2023-04-17 10:04 GMT
Editor : ijas | By : Web Desk
Advertising

കേരളത്തിലെത്തിയ വന്ദേ ഭാരതിന് 130 കിലോമീറ്റർ വേഗതയിൽ ഓടാന്‍ സാധിച്ചാല്‍ ബിജെപിക്കു വോട്ടുചെയ്യുമെന്ന് നടന്‍ ഹരീഷ് പേരടി. വന്ദേ ഭാരതിന്‍റെ വേഗതയുമായി ബന്ധപ്പെട്ട വാര്‍ത്തയോടൊപ്പമാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ അഭിപ്രായം പങ്കുവെച്ചത്.

കോൺഗ്രസ് കുടുംബത്തിൽ ജനിച്ച താൻ വോട്ടവകാശം കിട്ടിയതു മുതൽ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്തതെന്നും 130 കിലോമീറ്റർ വേഗതയിൽ വന്ദേ ഭാരത് ഓടിയാല്‍ ബിജെപിയുടെ വർഗീയ രാഷ്ട്രിയത്തെ മാറ്റി വെച്ച് താമര ചിഹ്‌നത്തിൽ വോട്ട് ചെയ്യുമെന്നും ഹരീഷ് പറഞ്ഞു. അതെ സമയം ഹരീഷിന്‍റെ ഫേസ്ബുക്ക് കുറിപ്പിന് നേരെ വലിയ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

എനിക്ക് 53 വയസ്സുകഴിഞ്ഞു. ഒരു കോൺഗ്രസ് കുടുംബത്തിൽ ജനിച്ച ഞാൻ വോട്ടവകാശം കിട്ടിയതു മുതൽ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്തത്. പക്ഷെ ഈ വാർത്തയിലെ വേഗത എന്‍റെ ജീവിതത്തിൽ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാൻ സാധിച്ചാൽ ബിജെപിയുടെ വർഗീയ രാഷ്ട്രിയത്തെ മാറ്റി വെച്ച് ഞാൻ ബിജെപിയുടെ താമര ചിഹ്‌നത്തിൽ വോട്ട് ചെയ്യും. ഇല്ലെങ്കിൽ ബിജെപിക്കെതിരെ വിരൽ ചൂണ്ടുകയും ചെയ്യും. കാരണം ഭരണത്തിന്‍റെ നിറം എന്തായാലും എനിക്കും എന്‍റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം. ഇനിയും എന്‍റെ വോട്ട് നശിപ്പിക്കാൻ വയ്യാ.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News