'ഒരു സർക്കാർ ഉത്പന്നം' സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു

പത്തനംതിട്ട കടമ്മനിട്ടയിൽ രാവിലെ ആയിരുന്നു അന്ത്യം

Update: 2024-03-06 04:50 GMT
Editor : Jaisy Thomas | By : Web Desk

നിസാം റാവുത്തര്‍

Advertising

പത്തനംതിട്ട: 'ഒരു സർക്കാർ ഉത്പന്നം' സിനിമയുടെ രചയിതാവ്  നിസാം റാവുത്തർ അന്തരിച്ചു.സിനിമയുടെ രചയിതാവ്  നിസാം റാവുത്തർ അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ടയിൽ രാവിലെ ആയിരുന്നു അന്ത്യം. 49 വയസ്സായിരുന്നു. സിനിമ മാർച്ച് 8ന് പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം. കടമ്മനിട്ട ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സക്കറിയയുടെ ഗര്‍ഭിണികള്‍, ബോംബെ മിഠായി, റേഡിയോ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴിതിയിട്ടുണ്ട്.

ആദ്യം സിനിമയുടെ പേര് ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പന്നം എന്നായിരുന്നു. പിന്നീട് സിനിമയുടെ പേരിൽ ഭാരതം എന്ന് ഉപയോഗിക്കുന്നത് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞിരുന്നു. ട്രെയിലര്‍ പിന്‍വലിക്കാനും നിര്‍ദേശിച്ചിരുന്നു. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാം റാവുത്തർ എഴുതി ടി.വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു സർക്കാർ ഉത്പന്നം'. ടി.വി കൃഷ്ണൻ തുരുത്തി, രഞ്ജിത്ത് ജഗന്നാഥൻ, കെ.സി രഘുനാഥൻ എന്നിവർ നിർമിച്ച ചിത്രത്തിൽ സുബീഷ് സുധി, ഷെല്ലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News