'രാഷ്ട്രീയ അഭിപ്രായങ്ങൾ പേടിച്ച്​ സിനിമ ഒഴിവാക്കാൻ കഴിയില്ല'; പൃഥ്വിരാജ്​

എതിർ അഭിപ്രായങ്ങൾ ഭയന്ന്​ സിനിമ ഒഴിവാക്കുന്നത്​ കലയുടെ അന്ത്യം കുറിക്കുമെന്ന്​ നടനും സംവിധായകനുമായ ദിലീഷ് ​പോത്തൻ

Update: 2022-12-20 18:48 GMT
Editor : ijas | By : Web Desk
Advertising

ദുബൈ: എതിർ അഭിപ്രായങ്ങളെ ഭയന്ന് സിനിമ ഒഴിവാക്കാൻ കഴിയില്ലെന്ന്​ നടൻ പൃഥ്വിരാജ്​. അത്തരം അഭിപ്രായങ്ങൾ ഒരിക്കലും അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ 'കാപ്പ'യുമായി ബന്ധപ്പെട്ട്​ ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്​. എല്ലാവരെയും തൃപ്തിപ്പെടുത്തി സിനിമ ചെയ്യാൻ സാധിക്കില്ലെന്നും നടൻ പൃഥിരാജ്​ പറഞ്ഞു. ഷാരൂഖ്​ഖാൻ ചിത്രം 'പഠാനു'മായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച ചോദ്യത്തിന്​ മറുപടിയായാണ്​ അദ്ദേഹം ഇക്കാര്യം വ്യക്​തമാക്കിയത്.

Full View

'കടുവ'യിലെ ഒരു ഡയലോഗുമായി ബന്ധപ്പെട്ട്​ വിവാദമുണ്ടായിരുന്നു. പക്ഷെ, ഷൂട്ടിങിന്‍റെ സമയത്ത്​ ആ ഡയലോഗ്​ പറഞ്ഞ​പ്പോൾ അത്​ തെറ്റാണെന്ന്​ തോന്നിയിരുന്നില്ല. അങ്ങനെ തോന്നാതിരുന്നതിനു മാത്രമാണ്​​ ക്ഷമ പറഞ്ഞതെന്നും പൃഥ്വിരാജ്​ കൂട്ടിച്ചേർത്തു.

എതിർ അഭിപ്രായങ്ങൾ ഭയന്ന്​ സിനിമ ഒഴിവാക്കുന്നത്​ കലയുടെ അന്ത്യം കുറിക്കുമെന്ന്​ നടനും സംവിധായകനുമായ ദിലീഷ്​ പോത്തൻ പറഞ്ഞു. നടിമാരായ അപർണ ബാലമുരളി, അന്നാബെൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. ഈ മാസം 22ന്​ തിയറ്ററിലെത്തുന്ന 'കാപ്പ' മികച്ച പ്രതികരണം സൃഷ്​ടിക്കുമെന്നാണ്​ പ്രതീക്ഷയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News