റെക്കോഡ് ഭൂരിപക്ഷത്തോടെ ഹൈബി 

1999ല്‍ പിതാവ് ജോര്‍ജ് ഈഡന്‍ നേടിയ 1,11,305 വോട്ടിന്റെ ഭൂരിപക്ഷമാണ് ഹൈബി മറികടന്നത്.

Update: 2019-05-23 17:25 GMT
Advertising

റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയാണ് ഹൈബി ഈഡനിലൂടെ എറണാകുളം മണ്ഡലം യുഡിഎഫ് നിലനിര്‍ത്തിയത്. മധ്യകേരളത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവും എറണാകുളത്താണ്. പ്രതീക്ഷിച്ച വിജയമാണ് ഉണ്ടായതെന്ന് ഹൈബി ഈഡന്‍ പ്രതികരിച്ചു.

Full View

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എല്‍.ഡി.എഫിന് മുന്നേറ്റം ഉണ്ടാക്കാന്‍ അനുവദിക്കാത്ത തരത്തിലുള്ള സമ്പൂര്‍ണ്ണ വിജയമാണ് യു.ഡി.എഫ് നേടിയത്. 35 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ തന്നെ ഭൂരിപക്ഷം അര ലക്ഷം പിന്നിട്ടു. എണ്‍പത് ശതമാനത്തിലെത്തിയപ്പോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിലേക്ക്. 1999ല്‍ പിതാവ് ജോര്‍ജ് ഈഡന്‍ നേടിയ 1,11,305 വോട്ടിന്റെ ഭൂരിപക്ഷമാണ് ഹൈബി മറികടന്നത്.

നിലവില്‍ എറണാകുളം നിയോജകമണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ ഹൈബി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ എറണാകുളത്ത് ഉപതെരഞ്ഞെടുപ്പിനും കളമൊരുങ്ങുകയാണ്.

Tags:    

Similar News