കിഴക്കേ കടുങ്ങല്ലൂരില്‍ നാളെ റീപോളിങ് 

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കിഴക്കേ കെടുങ്ങല്ലൂര്‍ 83 ആം ബൂത്തിലെ റീപോളിങ് നാളെ

Update: 2019-04-29 03:05 GMT
Advertising

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂര്‍ 83 ആം ബൂത്തിലെ റീപോളിങ് നാളെ . ബൂത്തില്‍ പോള്‍ ചെയ്തതില്‍ അധികം വോട്ട് ഇവിഎമ്മില്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് റീപോളിങ് നടത്താന്‍ തീരുമാനിച്ചത് പ്രധാന മുന്നണികളുടെ സ്ഥാനാര്‍ഥികളെല്ലാം ഇന്നലെ സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു.

Full View

വോട്ട് ചെയ്തവരുടെ എണ്ണത്തിലും ഇവിഎമ്മില്‍ രേഖപ്പെടുത്തിയ വോട്ടിന്റെ എണ്ണത്തിലും വ്യത്യാസമുണ്ടായതിനെ തുടര്‍ന്നാണ് കിഴക്കേ കെടുങ്ങല്ലൂരിലെ എന്‍പത്തിമൂന്നാം ബൂത്തില്‍ റീപോളിങ് നടത്താന്‍ തീരുമാനിച്ചത്. രജിസ്റ്ററില്‍ രേഖപ്പെടുത്തിയ പ്രകാരം 715 പേരാണ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍ വോട്ടിങ് യന്ത്രത്തില്‍ 758 പേര്‍ വോട്ട് ചെയ്തതായാണ് അവസാന പരിശോധനയില്‍ കാണിച്ചത്. മോക്ക് പോളിങിലെ വോട്ട് നീക്കം ചെയ്യാതിരുന്നത് മൂലമാണ് പിഴവ് സംഭവിച്ചത്.

പിഴവ് കണ്ടെത്തിയതോടെ ബൂത്ത് ഏജന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ റീപോളിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. പ്രധാനമുന്നണികളുടെ സ്ഥാനാര്‍ഥികളെല്ലാം തന്നെ ഇന്നലെ പ്രചാരണരംഗത്ത് സജീവമായിരുന്നു . 912 വോട്ടര്‍മാരാണ് കിഴക്കേ കടുങ്ങലൂരിലെ എന്‍പത്തി മൂന്നാം ബൂത്തിലുള്ളത്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് പോളിങ്.

Tags:    

Similar News