കടുങ്ങല്ലൂരില്‍ പോൾ ചെയ്തതിനെക്കാൾ കൂടുതൽ വോട്ട് ഇവിഎം മെഷീനിൽ രേഖപ്പെടുത്തിയതായി കണ്ടെത്തല്‍

കലക്ടർ അടക്കമുള്ള ഉന്നത സംഘം ബൂത്തിലെത്തി പരിശോധന നടത്തി. റീ പോളിങ് ആവശ്യപ്പെട്ട് രാഷ്ട്രിയ പാർട്ടികൾ അപേക്ഷ നൽകിയിട്ടുണ്ട്.

Update: 2019-04-24 01:51 GMT
Advertising

എറണാകുളം മണ്ഡലത്തിലെ കിഴക്കൻ കടുങ്ങല്ലൂരിലെ ബൂത്തിൽ പോൾ ചെയ്തതിനെക്കാൾ കൂടുതൽ വോട്ട് ഇവിഎം മെഷീനിൽ രേഖപ്പെടുത്തിയതായി കണ്ടെത്തല്‍. കലക്ടർ അടക്കമുള്ള ഉന്നത സംഘം ബൂത്തിലെത്തി പരിശോധന നടത്തി. റീ പോളിങ് ആവശ്യപ്പെട്ട് രാഷ്ട്രിയ പാർട്ടികൾ അപേക്ഷ നൽകിയിട്ടുണ്ട്.

കളമശേരി നിയോജക മണ്ഡലത്തിൽപ്പെട്ട കിഴക്കൻ കടുങ്ങല്ലൂരിലെ 83 ആം നമ്പർ ബൂത്തിലാണ് പോൾ ചെയ്തതിനേക്കാൾ കൂടുതൽ വോട്ട് ഇവിഎം മെഷീനിൽ രേഖപ്പെടുത്തിയത്. 716 വോട്ട് പോൾ ചെയ്തതയാണ് രജിസ്റ്റർ പ്രകാരമുള്ള കണക്ക് എന്നാൽ ഇവിഎം മെഷീനിൽ 758 വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഉന്നത സംഘം ബൂത്തിലെത്തി പരിശോധന നടത്തി. ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫീറുള്ളയും സ്ഥലത്തെത്തി ഉദ്യോഗസ്ഥരുടെ വിശദീകരണം തേടി. എന്ത് കൊണ്ടാണ് പോൾ ചെയ്തതിനെക്കാൾ കൂടുതൽ വോട്ട് മെഷീനിൽ രേഖപ്പെടുത്തിയത് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. അതേ സമയം വിവിധ പാർട്ടികളുടെ ബൂത്ത് ഏജന്റുമാർ റീ പോളിങ്ങ് ആവശ്യപ്പെട്ട് കലക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ഇന്ന് കലക്ടറുടെ ചേംബറിൽ ചേരുന്ന ഉന്നതതല യോഗത്തിൽ തിരുമാനം ഉണ്ടാകും.

Tags:    

Similar News