വിലക്ക് വിലങ്ങുതടിയായില്ല; സെപ് ബ്ലാറ്റര്‍ ലോകകപ്പ് കാണാന്‍ റഷ്യയില്‍

ഒരു ഫുട്ബോള്‍ ആരാധകന്‍ എന്ന നിലയിലാണ് റഷ്യയിലെത്തിയത്. റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍റെ ക്ഷണം സ്വീകരിച്ചാണ് വിമാനമിറങ്ങിയത്. കഴിഞ്ഞ ദിവസം ക്രംലിനില്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയെന്നും ബ്ലാറ്റര്‍

Update: 2018-06-22 04:04 GMT
Advertising

അഴിമതി ആരോപണത്തെ തുടര്‍ന്ന് വിലക്ക് നേരിടുന്ന ഫിഫ മുന്‍ പ്രസിഡന്‍റ് സെപ് ബ്ലാറ്റര്‍ ലോകകപ്പ് കാണാന്‍ റഷ്യയിലെത്തി. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമര്‍ പുടിന്‍റെ ക്ഷണം സ്വീകരിച്ചാണ് വരവ്. പുടിനുമായി കൂടിക്കാഴ്ച നടത്തിയതായി ബ്ലാറ്റര്‍ പറഞ്ഞു. കുറച്ച് മത്സരങ്ങള്‍ മാത്രം കാണുകയാണ് ലക്ഷ്യം. ബ്രസീല്‍ - കോസ്റ്ററിക്ക മത്സരത്തിന് ശേഷം റഷ്യ വിടും. ഇതായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള ചോദ്യത്തിന് ബ്ലാറ്ററുടെ മറുപടി.

ഒരു ഫുട്ബോള്‍ ആരാധകന്‍ എന്ന നിലയിലാണ് റഷ്യയിലെത്തിയത്. റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍റെ ക്ഷണം സ്വീകരിച്ചാണ് വിമാനമിറങ്ങിയത്. കഴിഞ്ഞ ദിവസം ക്രംലിനില്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയെന്നും ബ്ലാറ്റര്‍ പറഞ്ഞു. 17 വര്‍ഷത്തോളം ഫിഫയുടെ അധ്യക്ഷ സ്ഥാനത്തിരുന്ന ബ്ലാറ്റര്‍ക്ക്‌ അഴിമതി ആരോപണത്തെ തുടര്‍ന്നാണ് സ്ഥാനം നഷ്ടമായത്. സ്വിസ് പ്രോസിക്യൂട്ടറുടെ അന്വേഷണം നേരിടുന്ന 82-കാരനായ ബ്ലാറ്റര്‍ക്ക് 2016 മുതല്‍ ഫിഫ ആറു വര്‍ഷത്തേക്ക് വിലക്ക് ഏപ്പെടുത്തിയിരിക്കുകയാണ്. ഫുട്‌ബോളുമായി ബന്ധപ്പെട്ടുള്ള ഒരു പ്രവര്‍ത്തനത്തിലും പങ്കെടുക്കരുതെന്നാണ് വിലക്ക്.

Tags:    

Similar News