അയാള്‍ അന്ന് പെരുമാറിയത് ഗുസ്തിക്കാരനെപ്പോലെ 

സെര്‍ജിയോ റാമോസിനെതിരെ രൂക്ഷവിമര്‍ശവുമായി ലിവര്‍പൂള്‍ മാനേജര്‍ ജോര്‍ഗന്‍ ക്ലോപ്പ് രംഗത്ത്. 

Update: 2018-07-28 11:26 GMT
Advertising

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മുഹമ്മദ് സലാഹിനെ വീഴ്ത്തിയ റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസിനെതിരെ രൂക്ഷവിമര്‍ശവുമായി ലിവര്‍പൂള്‍ മാനേജര്‍ ജോര്‍ഗന്‍ ക്ലോപ്പ് രംഗത്ത്. ഒരു ഗുസ്തിക്കാരനെപ്പോലെയാണ് സലാഹിനെ വീഴ്ത്തിയതെന്ന് ക്ലോപ്പ് പറഞ്ഞു. ഇതാദ്യമായാണ് ക്ലോപ്പ് ആ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുന്നത്. സീസണിന് മുന്നോടിയായുള്ള ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ടീമിന്റെ ആദ്യ മത്സര ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

നിങ്ങള്‍ ആ കുപ്പി വീണ്ടും തുറക്കുകയാണോ എന്നായിരുന്നു ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ക്ലോപ്പിന്റെ ആദ്യ മറുപടി തന്നെ. നിങ്ങള്‍ വീണ്ടും അതുകാണുകയാണെങ്കില്‍ റയല്‍മാഡ്രിഡിനൊപ്പം നില്‍ക്കില്ല, ദയയില്ലാത്തതും ക്രൂരമായ പ്രവൃത്തിയുമാണെന്ന് നിങ്ങള്‍ക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തില്‍ സെര്‍ബിയന്‍ റഫറി മിലൊറാദ് മാസിച്ചിന്റെ തീരുമാനത്തേയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. ആദ്യ പകുതിയില്‍ തന്നെ റാമോസ് വീഴ്ത്തിയതിന് പിന്നാലെ സലാഹ് പരിക്കേറ്റ് പുറത്താവുകയായിരുന്നു. മല്‍സരത്തിന്റെ 30-ാം മിനുട്ടിലായിരുന്നു സലാഹിന്‍റെ വീഴ്ച.

ലിവര്‍പൂളിനെ 3-1ന് വീഴ്ത്തിയായിരുന്നു റയലിന്റെ കിരീടം. സലാഹിനെയും ഗോള്‍കീപ്പര്‍ കാരിയസിനെയും റാമോസ് മനപ്പൂര്‍വം ലക്ഷ്യമിടുകയായിരുന്നുവെന്നാണ് ക്ലോപ് വിശ്വസിക്കുന്നത്. കഴിഞ്ഞ സീസണില്‍ സലാഹ് മിന്നും ഫോമിലായിരുന്നു. പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാവാനും സലാഹിന് കഴിഞ്ഞ സീണണില്‍ ആയിരുന്നു.

Tags:    

Similar News