ചടങ്ങിനെത്താത്ത മെസിക്കും റൊണാള്‍ഡോക്കും വിമര്‍ശം; പരിഭവം പങ്കുവെച്ച് ലൂക്കാ മോഡ്രിച്ചും 

നോമിനേഷന്‍ ലിസ്റ്റിലുണ്ടായിട്ടും ഇരുവരും വിട്ടുനിന്നതിനെ വിമര്‍ശിക്കുകയാണ് മുന്‍ താരങ്ങള്‍. 

Update: 2018-09-25 05:07 GMT
Advertising

ഫിഫയുടെ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാത്ത സൂപ്പര്‍ താരങ്ങളായ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും നടപടിക്കെതിരെ വിമര്‍ശം. നോമിനേഷന്‍ ലിസ്റ്റിലുണ്ടായിട്ടും ഇരുവരും വിട്ടുനിന്നതിനെ വിമര്‍ശിക്കുകയാണ് മുന്‍ താരങ്ങള്‍. മികച്ച ഗോളിനുള്ള പുഷ്കാസ് നോമിനേഷനായിരുന്നു മെസിക്കെങ്കില്‍ മികച്ച കളിക്കാരനുള്ള നോമിനേഷനായിരുന്നു റൊണാള്‍ഡോക്ക്. എന്നാല്‍ ഇന്നലെ നടന്ന ചടങ്ങില്‍ ഇരുവരും പങ്കെടുത്തില്ല. ഫുട്‌ബോളിനോടും ഫിഫയോടും സഹതാരങ്ങളോടും ബഹുമാനമില്ലാത്ത നടപടിയായിപ്പോയി ഇരുവരുടേതുമെന്ന് മുന്‍ ഇറ്റാലിയന്‍ താരം ഫാബിയോ കാപല്ലോ പറഞ്ഞു. സഹതാരങ്ങളോട് ബഹുമാനമുണ്ടെങ്കില്‍ അവരീ ചടങ്ങില്‍ പങ്കെടുക്കണമായിരുന്നുവെന്നും കാപല്ലോ കൂട്ടിച്ചേര്‍ത്തു.

മുന്‍ ഉറുഗ്വേ താരം ഡിഗോ ഫോര്‍ലാനും വിമര്‍ശവുമായി രംഗത്തുവന്നു. റോള്‍ മോഡലുകള്‍ എന്ന നിലക്ക് അവരുടെ നടപടി അനുചിതമായിപ്പോയി, ആര് വിജയിക്കുന്നു എന്നത് വേറെക്കാര്യം, അവരുടെ സാന്നിധ്യമാണ് വേണ്ടിയിരുന്നതെന്നും അതുണ്ടായില്ലെന്നും ഫോര്‍ലാന്‍ വ്യക്തമാക്കി. ക്രൊയേഷ്യന്‍ മുന്‍ താരം ദാവോര്‍ സക്കറും ഇരുവര്‍ക്കുമെതിരെ വിമര്‍ശമുന്നയിച്ചു, വിജയിക്കുമ്പോള്‍ മാത്രം മാന്യന്മാരായാല്‍ പോരെന്നും അല്ലാത്ത സമയത്തും അത് പ്രകടിപ്പിക്കണമെന്ന് സക്കര്‍ തുറന്നടിച്ചു. അതേസമയം മികച്ച കളിക്കാരനായി തെരഞ്ഞെടുത്ത ലൂക്ക മോഡ്രിച്ചും ഇരുവരും പങ്കെടുക്കാത്തതിന്റെ പരിഭവം പങ്കുവെച്ചു.

പങ്കെടുക്കാത്തിന് അവരുടെതായ കാരണങ്ങളുണ്ടാവും, തീര്‍ച്ചയായും ഇരുവരെയും ഇവിടെ കാണാന്‍ ഞാനാഗ്രഹിച്ചിരുന്നു, പക്ഷേ അതുണ്ടായില്ലെന്നായിരുന്നു ലൂക്കയുടെ പരാതി. ക്രൊയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിച്ചിനെയാണ് മികച്ച കളിക്കാരനായി ഫിഫ തെരഞ്ഞെടുത്തത്. റയലില്‍ റൊണാള്‍ഡോയും മോഡ്രിച്ചും ഒരുമിച്ച് ഏറെ നാള്‍ കളിച്ചതുമാണ്. മെസിയോട് വ്യക്തിപരമായി അടുപ്പം സൂക്ഷിക്കുന്നയാളാണ് മോഡ്രിച്ച്. അതേസമയം എന്ത് കാരണം കൊണ്ടാണ് ഇരുവരും എത്താത്തതെന്ന് വ്യക്തമല്ല. മികച്ച ഗോളിനുളള പുഷ്‌കാസ് പുരസ്‌കാരം മുഹമ്മദ് സലാഹും സ്വന്തമാക്കിയിരുന്നു.

ये भी पà¥�ें- കേമന്‍ ലൂക്കാ മോഡ്രിച്ച് തന്നെ; ബ്രസീലിന്റെ മാര്‍ത്ത മികച്ച വനിതാ താരം

Tags:    

Similar News