ബെംഗളൂരു വലനിറച്ച് എഫ്.സി ഗോവ; അപരാജിതകുതിപ്പിന് അവസാനം 3-0
തുടർച്ചയായ ആറു മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറിയ ബെംഗളൂരു കുതിപ്പാണ് ഫത്തോഡ സ്‌റ്റേഡിയത്തിൽ അവസാനിച്ചത്.
ഫത്തോഡ: ഐ.എസ്.എല്ലിൽ ബെംഗളൂരു എഫ്.സിയെ മൂന്ന് ഗോളിൽമുക്കി എഫ്.സി ഗോവ. അർമാൻഡോ സാദികു(63), ബ്രിസൺ ഫെർണാണ്ടസ്(72), ഡ്രാസിച്(90+3) എന്നിവരാണ് ഗോൾ സ്‌കോറർമാർ. സീസണിൽ കഴിഞ്ഞ ആറു മാച്ചിലും ബെംഗളൂരു തോറ്റിരുന്നില്ല. ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. എന്നാൽ രണ്ടാം പകുതിയിൽ സ്വന്തംതട്ടകത്തിൽ ഗോവ വിശ്വരൂപം പുറത്തെടുത്തു. 63ാം മിനിറ്റിൽ മുഹമ്മദ് യാസിറിന്റെ അസിസ്റ്റിൽ അർമാൻഡോ സാദികു ആദ്യ ഗോൾനേടി.
What a way to bring in your first home win of #ISL 2024-25, @FCGoaOfficial! 🙌#FCGBFC #LetsFootball #FCGoa #BengaluruFC | @JioCinema @Sports18 @bengalurufc pic.twitter.com/K3TlAgmmMs
— Indian Super League (@IndSuperLeague) November 2, 2024
72ാം മിനിറ്റിൽ സാദികുവിന്റെ അസിസ്റ്റിൽ ഡ്യൂബൻ ഫെർണാണ്ടസ് രണ്ടാം ഗോൾ നേടി. ഇഞ്ചു റിടൈമിൽ ഗ്വാരോടെക്‌സനയുടെ അസിസ്റ്റിൽ ഡ്രാസിച് മൂന്നാമതും വലകുലുക്കി പട്ടിക പൂർത്തിയാക്കി. സീസണിലെ ആദ്യ തോൽവി വഴങ്ങിയെങ്കിലും ബെംഗളൂരു എഫ്.സിയാണ് പോയന്റ് ടേബിളിൽ ഒന്നാമത്. ഗോവ അഞ്ചാംസ്ഥാനത്തേക്കുയർന്നു.