സൌദിയിലെ റിയാദില്‍ മൃഗശാലയില്‍ അതിക്രമിച്ച് കൂട്ടിലിറങ്ങിയ യുവാവിനെ കടുവ പിടികൂടുന്ന വീഡിയോ; ഗുരുതര പരിക്കോടെ യുവാവ് ചികിത്സയില്‍ 

കൂട്ടിനകത്തേക്ക് അതിക്രമിച്ച് കടന്ന യുവാവാണ് കടുവയുടെ പിടിയിലായത്

Update: 2019-12-22 15:27 GMT
Editor : VM Afthabu Rahman | ആഫ്താബു റഹ്‍മാന്‍ വി.എം : VM Afthabu Rahman
യുവാവിനെ ആക്രമിച്ച മലസ് മൃഗശാലയിലെ കടുവ
Advertising

സൌദി തലസ്ഥാനമായ റിയാദിലെ മലസില്‍ മൃഗശാലയിലുള്ള കടുവയുടെ വിശാലമായ കൂട്ടിലേക്ക് അതിക്രമിച്ച് കടന്ന യുവാവിനെ പെണ്‍കടുവ ആക്രമിച്ചു. സുഡാന്‍ പൌരനായ ഇരുപത്തിനാലുകാരനാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്.

മലസിലെ പാര്‍ക്കില്‍ കടുവകള്‍‌ക്കായി വിസ്തൃതിയുള്ള ഭാഗമുണ്ട്. ഇവിടെ സുരക്ഷാ ജീവനക്കാര്‍ വേലിയുടെ അറ്റകുറ്റപ്പണിയിലായിരുന്നു. ഇതിനിടെയാണ് യുവാവ് കൂട്ടിലെ കിടങ്ങുള്ള ഭാഗത്തേക്ക് ഇറങ്ങിയത്. മൃഗങ്ങളെ പരിശീലിപ്പിച്ച് ശീലമുള്ളയാളാണ് യുവാവെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുവാവിനെ കടുവ പിടികൂടുന്നു

സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടെങ്കിലും ഓടിയെത്തിയ പെണ്‍കടുവ യുവാവിനെ പിടികൂടി. കൂട്ടിനകത്ത് വലിച്ചിഴക്കപ്പെട്ട യുവാവിന് ഗുരുതര പരിക്കേറ്റു. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ വെറ്ററിനറി ഡോക്ടര്‍മാരും സുരക്ഷാ വിഭാഗവും ചേര്‍ന്ന് കടുവക്ക് മയക്കുവെടി വെച്ചു.

ഇതിന് ശേഷം യുവാവിനെ റിയാദിലെ കിങ് സഊദ് മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റി. ഗുരുതര പരിക്കുണ്ടെങ്കിലും യുവാവ് അപകട നില തരണം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്

Writer - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Editor - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

ആഫ്താബു റഹ്‍മാന്‍ വി.എം - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Similar News