സൌദി ചരിത്രത്തിലെ ഏറ്റവും വലിയ പ്രവാസോത്സവത്തിന് താരങ്ങളെത്തി: വെള്ളിയാഴ്ച രാത്രി നടക്കുന്ന വിസ്മയം കാണാന്‍ പ്രവാസികളൊഴുകും; ടിക്കറ്റ് വില്‍പന അവസാനിക്കുന്നു
പടുകൂറ്റന്‍ സ്റ്റേഡിയത്തില്‍ അഞ്ചു മണിക്കൂര്‍ നീളുന്ന ഇടവേളകളില്ലാത്ത സംഗീത വിനോദ കോമഡി മെഗാഷോയാണ് പ്രവാസോത്സവം
നാളെ (2020 ഫെബുവരി ഏഴ്) വെള്ളിയാഴ്ച രാത്രി ഏഴിന് ജിദ്ദയില്‍ അരങ്ങേറും. സൌദി ഭരണകൂടത്തിന്റെ അനുമതിയിൽ എന്റര്‍ടെയ്ന്റ്മെന്റ് അതോറിറ്റിയുടെ ലൈസന്‍സോടെയാണ് പരിപാടി.
ജിദ്ദയിലെ മലയാളികളടങ്ങുന്ന പതിനായിരങ്ങള്‍ക്ക് സംഗമിക്കാവുന്ന പടുകൂറ്റന്‍ ഇക്വിസ്ട്രിയന്‍ സ്റ്റേഡിയമാണ് വേദി. അയ്യായിരത്തിലേറെ വാഹനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാനാകും. രാത്രി ഏഴുമുതല്‍ പന്ത്രണ്ട് വരെ അഞ്ച് മണിക്കൂര്‍ ഇടവേളകളില്ലാതെ നീളുന്ന വിനോദവും സംഗീതവും കോമഡിയും നിറഞ്ഞതാകും പരിപാടി. സൌദിയിലെ ഏറ്റവും വലിയ ഇന്ത്യന്‍ മെഗാഷോ കൂടിയാകും പ്രവാസോത്സവം.
പരിപാടി സംബന്ധിച്ച്:
ഫെബ്രുവരി ഏഴിന് വെള്ളിയാഴ്ച രാത്രി ഏഴ് മുതലാണ് പരിപാടി. നൂറോളം താരങ്ങളും കലാകാരന്മാരുമാണ് ഇന്ത്യയില്‍ നിന്നും ഇതിനായി സര്‍ക്കാര്‍ അനുമതിയോടെ എത്തുന്നത്. ജനറല്‍ എന്റര്‍ടെയിന്റ്മെന്റ് അതോറിറ്റിയുടെയേും സൌദി ഭരണകൂടത്തിന്റേയും ചട്ടങ്ങള്‍ പാലിച്ച് ജിദ്ദയില്‍ നടക്കാന്‍ പോകുന്ന ഏറ്റവും വലിയ ഇന്ത്യന്‍ ഇവന്റായി പ്രവാസോത്സവം മാറും. പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് യങ് മെഗാ സ്റ്റാര്‍ പ്രിഥ്വിരാജാണ്. പുറമെ സൌദിയിലേയും ഇന്ത്യയിലേയും പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിലെത്തും. വിനോദ പരിപാടികള്‍ മാത്രമാണ് പരിപാടിയില്‍ ഉള്ളത്.
ടിക്കറ്റ് വിവരങ്ങള്‍:
50 റിയാല്‍ മുതല്‍ 1000 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്. ഉയര്‍ന്ന നിരക്കിലുള്ള ടിക്കറ്റുകള്‍ക്ക് സീറ്റുകള്‍ ഏറ്റവും മുന്നില്‍ താരങ്ങള്‍ക്ക് തൊട്ടു പിറകെയാകും വിധമാണ് ക്രമീകരിക്കുക. ഫാമിലി ടിക്കറ്റ് എന്ന കാറ്റഗറി ഉണ്ടാകില്ല. പകരം ടിക്കറ്റെടുക്കുന്ന എല്ലാവര്‍ക്കും സീറ്റുകള്‍ ലഭ്യമാക്കുക എന്നതാണ് രീതി. ഇതു പ്രകാരം, അഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് ടിക്കറ്റ് വേണം. അഞ്ച് വയസ്സിന് താഴെയുള്ളവര്‍ക്ക് ടിക്കറ്റ് ആവശ്യമില്ല. ഇവര്‍ക്ക് പ്രത്യേകം സീറ്റുകളുണ്ടാകില്ല. ജിദ്ദയിലെ വിവിധ സ്ഥാപനങ്ങളിലും എല്ലാ പ്രദേശങ്ങളിലും ടിക്കറ്റുകള്‍ ലഭ്യമായിരുന്നു. താഴെ നമ്പറുകളില്‍ വിളിച്ചാല്‍ ടിക്കറ്റുകള്‍ ലഭ്യമാകും. ഗ്രൌണ്ടിലും ടിക്കറ്റുകള്‍ ലഭ്യമാക്കാന്‍ സജ്ജീകരണമുണ്ട്. ഒരു കാരണവശാലും ടിക്കറ്റില്ലാതെ ഗ്രൌണ്ടിലേക്ക് ആളുകളെ കയറ്റി വിടില്ല. ഇത് പരിശോധിക്കാന്‍ സുരക്ഷാ വിഭാഗമുണ്ടാകും.
ടിക്കറ്റുകളുടെ എണ്ണവും സീറ്റും:
നിശ്ചിത എണ്ണം ടിക്കറ്റുകള്‍ മാത്രമേ ഓരോ കാറ്റഗറിയിലും ഉണ്ടാകൂ. ഇതിനാല്‍ വേഗത്തില്‍ ടിക്കറ്റ് സ്വന്തമാക്കാന്‍ ശ്രമിക്കുക. ഉയര്‍ന്ന നിരക്കിലുള്ള ടിക്കറ്റുകള്‍ റിസര്‍വ് ചെയ്തു വെക്കും. കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ എടുക്കുന്നവരില്‍ ആദ്യം എത്തുന്നവര്‍ക്ക് മുന്‍നിരയിലുള്ള സീറ്റുകള്‍ ആദ്യം ലഭിക്കുക. ഓരോ ടിക്കറ്റ് വിഭാഗത്തിലേക്കും പ്രത്യേകം എന്‍ട്രിയുണ്ടാകും. വൈകീട്ട് നാലര മുതല്‍ തന്നെ സദസ്സിലേക്ക് പ്രവേശനമുണ്ടാകും. ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്
ടിക്കറ്റെടുത്തവര്‍ക്കുള്ള നിര്‍ദേശം:
വേദിയും സദസ്സു നിലകൊള്ളുന്നത് വിശാലമായ മൈതാനത്താണ്. ഇതിനകത്ത് തന്നെ ഭക്ഷണം, വെള്ളം, ശുചീകരണ മുറികള്‍, പ്രാര്‍ഥനാ മുറികള്‍ എന്നിവയുണ്ട്. ഇതിനാല്‍ പരിപാടിയില്‍ പ്രവേശിക്കുന്ന മുറക്ക് ടിക്കറ്റിന്റെ കൌണ്ടര്‍ ഫോയില്‍ കയ്യില്‍ വെക്കണം. ഇത് കൈമാറാന്‍ സാധിക്കില്ല. അടിയന്തിര കാരണങ്ങളാല്‍ പുറത്ത് പോകേണ്ടവര്‍ക്ക് സുരക്ഷാ വിഭാഗം ഗെയ്റ്റ് പാസ് നല്‍കും. തിരിച്ചു കയറാന്‍ ഈ ഗെയ്റ്റ് പാസ് നിര്‍ബന്ധമാണ്. ഭക്ഷണം ഹോട്ടല്‍ നിരക്കില്‍ തന്നെ ഗ്രൌണ്ടില്‍ ലഭ്യമാണ്. ഇതിനായി പുറത്ത് പോകേണ്ടി വരില്ല.
ലൊക്കേഷനും പാര്‍ക്കിങും:
ജിദ്ദയില്‍ ലഭ്യമായ ഏറ്റവും വലിയ വേദിയായ ഇക്വിസ്റ്റ്രിയന്‍ ക്ലബ്ബ് ഗ്രൌണ്ടില്‍ വെച്ചാണ് പ്രവാസോത്സവം അരങ്ങേറുക. മുപ്പതിനായിരത്തിലേറെ പേര്‍ക്ക് അനായാസം ഇരിക്കാവുന്ന ഗ്രൌണ്ടാണ് ഇവിടെയുള്ളത്. എല്ലാ വിധ അടിസ്ഥാന സൌകര്യങ്ങളും പ്രാര്‍ഥനാ സൌകര്യവുമുണ്ട്. അയ്യായിരത്തിലേറെ വാഹനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാനാകും. പാര്‍ക്കിങിലേക്ക് എത്തുവാന്‍ സഹായിക്കാന്‍ സുരക്ഷാ വിഭാഗവും വളണ്ടിയര്‍മാരുമുണ്ടാകും. ലൊക്കേഷന്‍: https://goo.gl/maps/rq4mCBDMWwLuwK7Y6
സുരക്ഷ:
സൌദിയിലെ സുരക്ഷാ ചട്ടങ്ങളും സാമൂഹ്യ മര്യാദകളും പാലിച്ചാകും പരിപാടി. ടിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം. സൌദി സ്വദേശികളാണ് സുരക്ഷക്കുണ്ടാവുക. ഇവരുടെ നിര്‍ദേശങ്ങള്‍ സുരക്ഷ പരിഗണിച്ച് പാലിക്കേണ്ടതാണ്. നിയമ വിരുദ്ധമായ ഏത് നടപടികളും നിരീക്ഷിക്കാന്‍ മുഴുസമയം പ്രത്യേക സുരക്ഷാ വിഭാഗമുണ്ടാകും. പരിപാടിയുടെ മനോഹാരിത ചോര്‍ന്ന് പോകാതിരിക്കാനും സുഗമമായി കാണികള്‍ക്ക് പരിപാടി കാണുവാനും ആസ്വദിക്കുവാനുമാണിത്.
വിനോദത്തിന്റെ അനന്ത സാധ്യത:
സൌദി എന്റര്‍ടെയ്ന്റ്മെന്റ് അതോറിറ്റിക്ക് കീഴില്‍ നടക്കുന്ന പരിപാടി എന്ന നിലക്ക് വിനോദത്തിന്റെ അനന്ത സാധ്യതകള്‍ തുറന്നിടുകയാണ് പ്രവാസോത്സവം. അഞ്ച് മണിക്കൂറോളം ഇടവേളകളൊന്നുമില്ലാതെ നീളുന്ന സംഗീത വിനോദ കോമഡി രാവാണ് പ്രവാസോത്സവം. ജിദ്ദ കാണാന്‍ പോകുന്ന ഏറ്റവും വലിയ മെഗാ ഷോ കൂടിയാണിത്.
ജിസിസിയില്‍ സൌദിയിലേക്ക് ആദ്യമായാണ് പ്രവാസോത്സവം എത്തുന്നത്. ഇതിന് മുമ്പ് പ്രവാസോത്സവം നടന്ന അറബ് രാജ്യങ്ങളിലെല്ലാം റെക്കോര്‍ഡ് ജനക്കൂട്ടമാണ് എത്തിയിരുന്നത്. ജിദ്ദയിലെ ടിക്കറ്റുകള്‍ ഇതിനാല്‍ തന്നെ അതിവേഗത്തിലാണ് ടിക്കറ്റുകള്‍ വിറ്റഴിയുന്നത്.
ടിക്കറ്റുകള്‍ക്ക്: +966568282557
പരസ്യങ്ങള്‍ക്ക്: +966543309301