മിഡിലീസ്റ്റിലെ വ്യവസായ പ്രമുഖൻ മാജിദ്​ അൽ ഫുത്തൈം അന്തരിച്ചു

പശ്ചിമേഷ്യയിലെ വ്യവസായ പ്രമുഖരിൽ ഒരാളായിരുന്നു.

Update: 2021-12-17 14:03 GMT
Advertising

ശതകോടീശ്വരനും പ്രമുഖ യു.എ.ഇ വ്യവസായിയുമായ മാജിദ്​ അൽ ഫുത്തൈം അന്തരിച്ചു. റീടെയ്​ൽ, റിയൽ എസ്​റ്റേറ്റ്​ രംഗത്ത്​ നിരവധി സ്​ഥാപനങ്ങൾ കെട്ടിപ്പടുത്ത മാജിദ്​ അൽ ഫുത്തൈം ഗ്രൂപ്പി​െൻറ തലവനായിരുന്നു. ദുബൈ ആധുനിക നഗരമായി വളരുന്നതിൽ നിസ്​തുലമായ സംഭാവനകളർപ്പിച്ച അദ്ദേഹം 1930കളിൽ എമിറേറ്റിലെ സമ്പന്ന കുടുംബത്തിലാണ്​ ജനിച്ചത്​.

യു.എ.ഇക്ക്​ പുറമെ ഏഷ്യയിലെയും ആഫ്രിക്കയിലെയും നിരവധി രാജ്യങ്ങളിൽ ഫുത്തൈം ഗ്രൂപ്പി​ന്​ സ്​ഥാപനങ്ങളുണ്ട്​. ദുബൈയിലെ മാൾ ഓഫ്​ എമിറേറ്റ്​സ്​, ഗൾഫിലെ കാരിഫോർ റീ​​ൈട്ടൽ ശൃഖല തുടങ്ങി നിരവധി സ്​ഥാപനങ്ങളുടെ സ്​ഥാപകനാണ്​. 33,000 ജീവനക്കാർ ഗ്രൂപ്പി​െൻറ സ്​ഥാപനങ്ങളിൽ​ കീഴിൽ ജോലി ചെയ്യുന്നുണ്ട്​. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ ട്വിറ്ററിലൂടെ മരണ വിവരം പുറത്തുവിട്ടത്​. ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസുകാരനും പൗരപ്രമുഖനുമായിരുന്നു മാജിദ്​ അൽ ഫുത്തൈമെന്ന്​ ട്വീറ്റിൽ ശൈഖ്​ മുഹമ്മദ്​ അനുസ്​മരിച്ചു.

Tags:    

Writer - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Editor - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

By - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Similar News