എല്ലാ വാതിലും തുറന്നിട്ട മക്കയിലേയും മദീനയിലേയും കാഴ്ചകൾ; റമദാനിലെ ആദ്യ രാവിൽ കണ്ണുകലങ്ങിയും ഉള്ളുതുറന്നും വിശ്വാസി ലക്ഷങ്ങൾ

മക്ക മദീന ഹറമുകളിലെ ആദ്യ റമദാൻ രാവിലെ കാഴ്ചകളിലൂടെ

Update: 2022-04-01 22:08 GMT
Advertising

കോവിഡ് പൂർണമായും മാറി എന്നു പറയാവുന്ന സൗദിയിലെ ഈ റമദാനിൽ മക്കാ മദീന ഹറമുകൾ സാക്ഷ്യം വഹിച്ചത് ലക്ഷങ്ങക്കണക്കിന് വിശ്വാസികളുടെ നെടുവീർപ്പുകൾക്ക്. ആദ്യ ദിനം തന്നെ മക്കാ മദീന ഹറമിലേക്ക് വിശ്വാസി ലക്ഷങ്ങൾ ഒഴുകിയെത്തു. ഹറമിൻ്റെ തുറന്നിട്ട എല്ലാ വാതിലിലൂടെയും നോമ്പിൻ്റെ ആദ്യ രാവിൽ വിശ്വാസികൾ അള്ളാഹുവിനു മുന്നിൽ സുജൂദ് ചെയ്തു. കണ്ണുകലങ്ങിയ രാവിനാണ് ഹറം സാക്ഷ്യം വഹിച്ചത്.

മക്കയിൽ പ്രാർഥനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ

വർണ ജാതി ദേശ ഭേദമില്ലാതെ ദൈവത്തിനു മുന്നിൽ പുണ്യ മാസത്തെ സ്വീകരിച്ചു കൊണ്ട് വിശ്വാസികൾ പ്രാർഥനയിൽ പങ്കാളികളായി. തറാവീഹിന് പത്ത് റകഅത്താണ് ഇത്തവണയും. കോവിഡ് സാഹചര്യം സമ്പൂണമായും വിട്ടു പോകാത്ത സാഹചര്യം മുൻനിർത്തിയാണിത്. തറാവീഹും വിത്ർ നമസ്കാരവും പൂർത്തിയാക്കിയാണ് വിശ്വാസികൾ ഹറമിൽ നിന്നും മടങ്ങിയത്. മദീനയിലും ഹറമിനകവും പുറവും നിറഞ്ഞു.

മദീനാ പള്ളിയിൽ പ്രാർഥനയിൽ പങ്കെടുക്കുന്നവർ

മക്കയിലേക്കും മദീനയിലേക്കും നമസ്കാരത്തിനും ഇഫ്താറിനും പെർമിറ്റ് വേണ്ടതില്ല. ഉംറക്ക് മാത്രമാണ് നിലവിൽ പെർമിറ്റ് ആവശ്യമുള്ളത്. 

മദീനാ പള്ളിയുടെ മുറ്റത്ത് നമസ്കാരം നിർവഹിക്കുന്നർ

ഇനിയുള്ള ദിനങ്ങളിൽ പ്രതിദിനം പത്ത് ലക്ഷത്തോളം തീർഥാടകർ രാത്രി പ്രാർഥനകൾക്ക് ഹറമിലെത്തും. നോമ്പുതുറ കണക്കാക്കി ഹറമിലെത്തുന്നവരിൽ ചിലർ സുബഹി നമസ്കാരത്തിന് ശേഷമാണ് ഹറമിൽ നിന്നും മടങ്ങാറുള്ളത്. 


ജോലിയിൽ നിന്നും അവധിയെടുത്ത് ഹറമിൽ ചിലവഴിക്കാനായി എത്തുന്ന വിദേശികളും സ്വദേശികളും ഏറെയാണ്. മെച്ചപ്പെട്ട സൗകര്യങ്ങളാണ് വിശ്വാസികൾക്കായി ഹറമിലുള്ളത്.

ഹറമിൽ ഊദിൻ്റെ സുഗന്ധം പരത്തുന്നു

ഇരു ഹറമിലും തീർഥാടകരുടെ സേവനത്തിന് മുഴുസമയം ജീവനക്കാരുണ്ട്. മൂന്ന് ഷിഫ്റ്റുകളിലായി ഇവർ സേവനം തുടരും.

മദീനാ പള്ളിയിലെ നമസ്കാരത്തിന് തുടക്കമാകുന്നു

മദീനാ പള്ളിയിൽ ഇന്നു മുതൽ തിരക്ക് വർധിക്കുമെന്നാണ് ഹജ്ജ് ഉംറ മന്ത്രാലയം കണക്ക് കൂട്ടുന്നത്

മദീനാ പള്ളിയിലെ നമസ്കാരം

വിശുദ്ധ ഖുർആൻ അവതരിച്ച മാസമാണ് ഇസ്ലാം മത വിശ്വാസികൾക്ക് റമദാൻ. ഇനിയുള്ള മുപ്പത് നാൾ പ്രാർഥനകളും ആത്മ സംസ്കരണവും ഖുർആൻ പാരായണവുമായി വിശ്വാസികൾ കഴിച്ചു കൂട്ടും. 

 



 



 


 


 


Tags:    

Writer - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Editor - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

By - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Similar News