ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയിൽ പ്രതിഷേധവുമായി സൗദിയും അറബ് ലീഗും

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയിൽ അറബ് ലോകത്ത് പ്രതിഷേധം തുടരുന്നു. ശിക്ഷാ നടപടി വേണമെന്ന് ഇസ്ലാമിക രാജ്യങ്ങൾ

Update: 2022-06-05 20:58 GMT
Advertising

ബിജെപി നേതാക്കൾ നടത്തിയ പ്രവാചക നിന്ദയിൽ പ്രതിഷേധവുമായി അറബ് ലീഗും സൗദി അറേബ്യയും രംഗത്തെത്തി. കഴിഞ്ഞ ദിവസം ഇന്ത്യൻ സ്ഥാനപതിമാരെ ഖത്തറും കുവൈത്തും വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചിരുന്നു. മുസ്ലിംകൾക്കെതിരെ ഇന്ത്യയിൽ തുടരുന്ന അതിക്രമങ്ങളുടെ തുടർച്ചയാണിതെന്നും നടപടി വേണമെന്നുമാണ് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയുടെ നിലപാട്.

ബിജെപി നേതാക്കളായ നുപുര്‍ ശര്‍മായും നവീന്‍ ജിന്‍ഡാലും നടത്തിയ പ്രവാചക നിന്ദയിൽ ഇന്ന് പുലർച്ചെയാണ് സൗദി വിദേശ കാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചത്. ബിജെപി നേതാക്കളെ സസ്പെൻഡ് ചെയ്ത നടപടിയെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്യുകയും ചെയ്തു. 22 രാജ്യങ്ങളുൾപ്പെടുന്ന അറബ് രാജ്യങ്ങളുടെ കൂട്ടായമയായ അറബ് ലീഗും ബിജെപി നേതാക്കളുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശവുമായി രംഗത്തെത്തി.

സാമൂഹ്യ മാധ്യമങ്ങളിലും അറബ് ലോകത്ത് പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ ദിവസം ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോക്ടര്‍ ദീപക് മിത്തലിനെ ഖത്തർ വിദേശ കാര്യ മന്ത്രാലയം വിളിച്ചു വരുത്തിയിരുന്നു. മതപരമായ ആക്ഷേപങ്ങളുള്ള ട്വീറ്റുകള്‍ ഒരുതരത്തിലും ഇന്ത്യന്‍ സര്‍ക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ലെന്ന് അംബാസഡര്‍ അറിയിച്ചു. അതേ സമയം പ്രവാചക നിന്ദ നടത്തിയ നേതാക്കള്‍ക്കെതിരായ ബിജെപി നടപടി ഖത്തര്‍ സ്വാഗതം ചെയ്തു. കുവൈത്ത് അംബാസിഡറും സമാനമായി മറുപടി നൽകി. പ്രവാചക നിന്ദയെ അപലപിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയും രംഗത്തെത്തി. മുസ്ലിം സമുദായത്തിന്റെ സുരക്ഷയും അന്തസ്സും ഉറപ്പു വരുത്തണമെന്ന് ഇന്ത്യയോട് ഒഐസി ആവശ്യപ്പെട്ടു.

Tags:    

Writer - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Editor - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

By - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Similar News