ഗസൽ ഇതിഹാസം പങ്കജ് ഉധാസ് അന്തരിച്ചു

രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്

Update: 2024-02-26 11:21 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: ഗസൽ മാന്ത്രികൻ പങ്കജ് ഉധാസ് അന്തരിച്ചു. 72 വയസായിരുന്നു. അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ മംബൈയിലാണ് അന്ത്യം. മകൾ നയാബ് ഉധാസ് ആണു മരണവിവരം പുറത്തുവിട്ടത്.

ഛിട്ടി ആയി ഹെ, ചാന്ദ്‌നി ജൈസാ രംഗ് ഹെ തെരാ, ഔർ ആഹിസ്ത കീജിയെ ബാതേൻ, ജിയെ തൊ ജിയേ െൈകസെ ഉൾപ്പെടെ നിരവധി ഗസലുകൾ പാടി അനശ്വരമാക്കിയ ഗായകനാണ്. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ഗസൽ ലോകത്ത് മാന്ത്രികത സൃഷ്ടിച്ച പങ്കജ് ഉധാസ് സിനിമാ പിന്നണി ഗാനരംഗത്തും സജീവമായിരുന്നു.

1980ൽ ആഹത് എന്ന ആൽബത്തിലൂടെയാണ് ഗസൽലോകത്ത് ശ്രദ്ധ നേടുന്നത്. പിന്നീട് തറന്നം, മെഹ്ഫിൽ, മുകറർ ഉൾപ്പെടെയുള്ള ആൽബങ്ങളെല്ലാം തരംഗം സൃഷ്ടിച്ചു. മഹേഷ് ഭട്ട് സംവിധാനം ചെയ്ത 'നാം' എന്ന സഞ്ജയ് ദത്ത് ചിത്രത്തിൽ പാടിയ 'ഛിട്ടി ആയി ഹെ' പങ്കജ് ഉധാസിന്റെ പേരിനൊപ്പം പര്യായമായി പാടിപ്പതിഞ്ഞ ഗസൽ ഗാനമാണ്.

1951 മെയ് 17ന് ഗുജറാത്തിലെ ജെത്പൂരിലാണു ജനനം. 1980കളിലാണ് ഗസൽ സംഗീതത്തിൽ സജീവമാകുന്നത്. അധികം വൈകാതെ തന്നെ ഗസൽലോകത്ത് ശ്രദ്ധേയ ശബ്ദമായി മാറി.

Summary: Ghazal legend Pankaj Udhas passes away

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News