മുംബൈയ്ക്ക് പണികിട്ടുമോ? രണ്ടാം ക്വാളിഫയർ മഴയിൽ മുങ്ങിയാൽ എന്തു സംഭവിക്കും?

കളി പൂർണമായും മഴ കവർന്നാൽ മുംബൈയുടെ ഫൈനൽ സ്വപ്‌നങ്ങൾക്കായിരിക്കും അതു തിരിച്ചടിയാകുക

Update: 2023-05-26 14:27 GMT
Editor : Shaheer | By : Web Desk
Advertising

അഹ്മദാബാദ്: നിർണായകമായ രണ്ടാം ക്വാളിഫയർ നടക്കുന്ന അഹ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ മഴമേഘങ്ങള്‍ ഭീഷണിയായി നില്‍ക്കുകയാണ്. ഏറെനേരം കനത്തുപെയ്ത മഴയെ തുടർന്ന് പിച്ച് നനഞ്ഞുകിടക്കുന്നതിനാൽ ടോസ് സെഷൻ ഏറെനേരം വൈകി. തുടര്‍ന്ന് 7.45ഓടെയാണ് ടോസ് ഇട്ടത്.

നിര്‍ണായകമത്സരത്തില്‍ ടോസ് ഭാഗ്യം മുംബൈ നായകന്‍ രോഹിത് ശര്‍മയ്‍ക്കൊപ്പമാണ്. നനവുള്ള പിച്ചിന്‍റെ ആനുകൂല്യം കൂടി മുന്‍കൂട്ടിക്കണ്ട് രോഹിത് ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അതേസമയം, കളി മത്സരത്തിനിടെ വില്ലനായാല്‍ മുംബൈയുടെ ഫൈനൽ സ്വപ്‌നങ്ങൾക്കായിരിക്കും അതു തിരിച്ചടിയാകുക.

മഴ വില്ലനായാൽ എന്തു ചെയ്യും?

രാത്രി വൈകിയും മഴ തുടരുകയാണെങ്കിൽ മത്സരം അഞ്ച് ഓവറിലേക്ക് ചുരുക്കും. ഒരു ടീമിന് അഞ്ച് ഓവറായിരിക്കും ബാറ്റ് ചെയ്യാൻ ലഭിക്കുക.

പത്ത് മിനിറ്റ് ഇടവേളയുണ്ടാകുമെങ്കിലും ടൈംഔട്ട് ഉണ്ടാകില്ല. രാത്രി 11.56 വരെയാണ് ഈ സാധ്യതയ്ക്കായി കാത്തിരിക്കുക. 12.50ന് തീരുന്ന നിലയ്ക്കായിരിക്കും കളി നടക്കുക.

ക്വാളിഫയറിന് റിസർവ് ദിനമില്ല. അതിനാൽ, അഞ്ച് ഓവർ മത്സരവും നടന്നില്ലെങ്കിൽ സൂപ്പർ ഓവറിലൂടെയായിരിക്കും വിജയിയെ തീരുമാനിക്കുക. സൂപ്പർ ഓവറിന് 12.50 വരെ കാത്തിരിക്കും. സൂപ്പർ ഓവറിനും സാധ്യതയില്ലെങ്കിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളവരെ വിജയിയായി പ്രഖ്യാപിക്കും. ഇത് തീർച്ചയായും ഗുജറാത്തിന് അനുകൂലമായിരിക്കും.

Summary: GT vs MI Live Updates, IPL 2023 Qualifier 2

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News