സൌദി സേനയുടെ കരുത്ത് വിളിച്ചോതി ജിദ്ദയില്‍ സൈനിക പരേഡ്

Update: 2016-11-19 09:55 GMT
Editor : admin
സൌദി സേനയുടെ കരുത്ത് വിളിച്ചോതി ജിദ്ദയില്‍ സൈനിക പരേഡ്
Advertising

സൌദി സേനയുടെ കരുത്തും ശക്തിയും വിളിച്ചോതി ജിദ്ദയില്‍ സൈനിക പരേഡും അഭ്യാസവും നടന്നു

സൌദി സേനയുടെ കരുത്തും ശക്തിയും വിളിച്ചോതി ജിദ്ദയില്‍ സൈനിക പരേഡും അഭ്യാസവും നടന്നു. അതിര്‍ത്തി സൈനിക വിഭാഗമാണ് തൂഫാന്‍ 6 എന്ന പേരിട്ട അഭ്യാസത്തില്‍ പങ്കെടുത്തത്. മറൈന്‍ അക്കാദമിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ സൈനികരുടെ പാസിംങ് ഔട്ട് പരേഡും അരങ്ങേറി.

അതിര്‍ത്തി സുരക്ഷാ വിഭാഗത്തിന്‍റെ കരുത്ത് തെളിയിച്ചായിരുന്നു ജിദ്ദയില്‍ ചെങ്കടല്‍ തീരത്ത് തൂഫാന്‍ 6 സൈനിക അഭ്യാസം നടന്നത്. സൌദി കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ജിദ്ദ ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ് ഉള്‍പ്പെടെയുള്ള പ്രമുഖരും സന്നിഹിതരായിരുന്നു. നൂറ്റി എഴുപതോളം സൈനികരും നിരവധി ഹെലികോപ്ടറുകളും നാവികസേന വാഹനങ്ങളും അഭ്യാസത്തില്‍ പങ്കാളിയായി. കടല്‍ കര മാര്‍ഗങ്ങളിലൂടെയുള്ള ഏത് ഭീഷണികളെയും നേരിടാനുള്ള അതിര്‍ത്തിസേനയുടെ ശക്തി പതിന്‍മടങ്ങ് വര്‍ധിച്ചതായി അതിര്‍ത്തിസേന മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അവാദ് അല്‍ബലവി പറഞ്ഞു. ഭീകരതയും നുഴഞ്ഞുകയറ്റവും ശക്തിപ്പെട്ട ലോക സാഹചര്യത്തില്‍ കടല്‍, കര അതിര്‍ത്തി സേനകളുടെ ഉത്തരവാദിത്വം ഭാരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മു

ഹമ്മദ് ബിന്‍ നായിഫ് മറൈന്‍ അക്കാദമിയില്‍നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ 2412 അതിര്‍ത്തി സേനാംഗങ്ങള്‍ പങ്കെടുത്ത പരേഡിന് അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ് സല്യൂട്ട് സ്വീകരിച്ചു. അക്കാദമിയുടെ ഒന്നാംഘട്ട വികസ പദ്ധതിയും വെബ്സൈറ്റും കിരീടാവകാശി ഉദ്ഘാടനവും ചെയ്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News