പി.മുജീബ് റഹ്‌മാന് സ്വീകരണം നൽകി
മനാമ: കേരളത്തിലെ പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റും പ്രഭാഷകനുമായ പി.മുജീബ് റഹ്‌മാന് എയർപോർട്ടിൽ സ്വീകരണം നൽകി. ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം. ഇന്ന് രാത്രി മനാമയിലെ കെ.സിറ്റി സെന്ററിൽ 10 മണിക്ക് നടക്കുന്ന പരിപാടിയിൽ അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തും.
വെള്ളിയാഴ്ച ഉച്ചക്ക് സാമൂഹിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവരുമായുള്ള കൂടിക്കാഴ്ച സിഞ്ചിലുള്ള ഫ്രൻഡ്സ് ആസ്ഥാനത്തു വെച്ച് നടക്കും. അന്നേ ദിവസം തന്നെ വൈകിട്ട് 7.00 മണിക്ക് അൽ അഹ്‌ലി ക്ലബിൽ നടക്കുന്ന പൊതു സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു സംസാരിക്കും.
എയർപോർട്ടിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി, വൈസ് പ്രസിഡന്റുമാരായ ജമാൽ നദ്വി ഇരിങ്ങൽ, സമീർ ഹസൻ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജാസിർ പി.പി, അബ്ദുൽ ഹഖ്, അനീസ് വി.കെ, യൂത്ത് ഇന്ത്യ വൈസ് പ്രെസിഡന്റ്, ജൈസൽ, യൂത്ത് ഇന്ത്യ റിഫ സർക്ക്ൾ പ്രസിഡന്റ് സിറാജ് കിഴുപ്പിള്ളിക്കര, അബ്ദുൽ ജലീൽ വി, ഷുഹൈബ്, സാജിർ ഇരിക്കൂർ, ഇജാസ് മൂഴിക്കൽ, ബദ്റുദ്ധീൻ പൂവാർ, മുഹമ്മദലി മലപ്പുറം, അബ്ദുൽ ഖാദിർ, എ.എം ഷാനവാസ്, മുനീർ എം.എം, മുജീബു റഹ്‌മാൻ, അബ്ദുശ്ശരീഫ്, ഷാക്കിർ കൊടുവള്ളി, ജലീൽ കുറ്റ്യാടി, അബ്ദുല്ലത്തീഫ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.