കുവൈത്ത് കോഴിക്കോട് സെക്റ്ററിൽ രണ്ടു അധിക സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

Update: 2016-12-27 12:56 GMT
Editor : admin
കുവൈത്ത് കോഴിക്കോട് സെക്റ്ററിൽ രണ്ടു അധിക സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്
Advertising

ജൂൺ ഒന്നുമുതൽ ആഴ്ചയിൽ രണ്ടു വീതം വിമാനങ്ങളാണ് അധിക സർവീസ് നടത്തുക . കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തിയിട്ടുമുണ്ട്.

Full View

എയർ ഇന്ത്യ എക്സ്പ്രസ് കുവൈത്ത് കോഴിക്കോട് സെക്റ്ററിൽ രണ്ടു അധിക സർവീസുകൾ കൂടി ഏർപ്പെടുത്തുന്നു. ജൂൺ ഒന്നുമുതൽ ആഴ്ചയിൽ രണ്ടു വീതം വിമാനങ്ങളാണ് അധിക സർവീസ് നടത്തുക . കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തിയിട്ടുമുണ്ട്.

ഞായർ ചൊവ്വ വ്യാഴം ദിവസങ്ങളിൽ ഉച്ച തിരിഞ്ഞു 3;10 നും തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ കാലത്ത് 11: 55 നും ആണ് കുവൈത്തിൽ നിന്നും കോഴിക്കോട്ടേക്ക് നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നത് . ഇതിനു പുറമെയാണ് 2 വിമാനങ്ങൾ കൂടി അധികമായി ഈ സെക്റ്ററിൽ എത്തുന്നത്. ചൊവ്വ വ്യാഴം ദിവസങ്ങളിൽ പുലർച്ചെ 2: 50 നു കുവൈത്തിൽ നിന്നും പുറപ്പെട്ടു കാലത്ത് 9: 50 നു കോഴിക്കോട് എത്തുന്ന രീതിയിലാണ് അധിക സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ജൂൺ ഒന്ന് മുതലാണ്‌ അധിക വിമാനങ്ങൾ സർവീസ് ആരംഭിക്കുക . കുവൈത്ത് കോഴിക്കോട് കൊച്ചി സെക്റ്ററിൽ ടിക്കറ്റ് നിരക്കിൽ വരുത്തിയിട്ടുമുണ്ട്. കുവൈത്തിൽ നിന്ന് കൊഴിക്കോട്ടേക്കുള്ള യാത്രക്കാരോടെ ഈടാക്കുന്നതിനെക്കാൾ അധികം ചാർജ് ഇതേ വിമാനത്തിൽ കൊച്ചിയിലേക്ക് പോകുന്നവരിൽ നിന്ന് ഈടാക്കുന്നതായി കഴിഞ്ഞ ആഴ്ച മീഡിയവൺ റിപ്പോര്ട്ട് ചെയ്തിരുന്നു. കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്കിനേക്കാൾ കുറവാണ് ഇപ്പോൾ കോഴിക്കോട്ടേക്ക് ഈടാക്കുന്നത്. ഇതോടെ നേരത്തെ അധിക നിരക്ക് കാരണം കൊച്ചിയിലേക്ക് ടിക്കറ്റ് എടുത്ത മലബാർ ഭാഗത്തുള്ള യാത്രക്കാരാണ് വെട്ടിലായിരിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News