സൗദിയില്‍ ഒളിച്ചോടുന്ന തൊഴിലാളികള്‍ക്ക് 10,000 റിയാല്‍ പിഴയും നാടുകടത്തലും ശിക്ഷ

Update: 2017-01-19 06:41 GMT
Editor : Alwyn K Jose
സൗദിയില്‍ ഒളിച്ചോടുന്ന തൊഴിലാളികള്‍ക്ക് 10,000 റിയാല്‍ പിഴയും നാടുകടത്തലും ശിക്ഷ
Advertising

സൗദിയിലേക്ക് തിരിച്ചുവരുന്നതിന് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തും. പാസ്പോര്‍ട്ട് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.

Full View

സൗദിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയാല്‍ 10,000 റിയാല്‍ പിഴയും നാടുകടത്തലും ശിക്ഷയുണ്ടാകുമെന്ന് അധികൃതര്‍. സൗദിയിലേക്ക് തിരിച്ചുവരുന്നതിന് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തും. പാസ്പോര്‍ട്ട് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.

വിദേശ തൊഴിലാളികള്‍ രാജ്യത്തെ നിയമം പാലിച്ചുകൊണ്ടായിരിക്കണം ജോലി ചെയ്യേണ്ടതെന്നും ജവാസാത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവര്‍ക്ക് ജോലിയോ അഭയമോ നല്‍കുന്നവര്‍ക്ക് ലക്ഷം റിയാല്‍ പിഴ, ആറ് മാസം തടവ് എന്നീ ശിക്ഷകള്‍ ലഭിക്കും. സ്ഥാപനത്തിന് അഞ്ച് വര്‍ഷത്തേക്ക് വിദേശ റിക്രൂട്ടിങിന് വിലക്ക് ഏര്‍പ്പെടുത്തുന്നതോടൊപ്പം ഇത്തരത്തില്‍ ജോലിയോ അഭയമോ നല്‍കുന്നത് വിദേശിയാണെങ്കില്‍ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തുകയും ചെയ്യും. വീട്ടുവേലക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒളിച്ചോടുകയും അവരെ മറ്റുള്ളവര്‍ ജോലിക്ക് നിര്‍ത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് ജവാസാത്തിന്റെ മുന്നറിയിപ്പ്.

തൊഴിലാളി ഒളിച്ചോടുന്ന സാഹചര്യത്തില്‍ സ്പോണ്‍സര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ വ്യക്തികളുടെ സേവനത്തിനുള്ള അബ്ഷിര്‍ പോര്‍ട്ടല്‍ വഴി 'ഹുറൂബ്' റജിസ്റ്റര്‍ ചെയ്യാനാവും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ജവാസാത്തിന്റെ 989 എന്ന നമ്പറില്‍ വിളിച്ചും ഹുറൂബ് വിവരവും ഇഖാമ നിയമ ലംഘനവും അറിയിക്കാവുന്നതാണ്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News