സൌദിയില്‍ ടാക്സി ഡ്രൈവര്‍ തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ പുതിയ കമ്പനി

Update: 2017-03-07 01:48 GMT
Editor : Jaisy
സൌദിയില്‍ ടാക്സി ഡ്രൈവര്‍ തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ പുതിയ കമ്പനി
Advertising

മിനിമം വേതനം അയ്യായിരം റിയാലായി നിശ്ചയിക്കാനും സാധ്യതയുണ്ട്

Full View

ടാക്സി ഡ്രൈവര്‍ തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ കമ്പനി രൂപീകരിക്കുമെന്ന് സൌദി ഗതാഗത മന്ത്രാലയം അറിയിച്ചു. മിനിമം വേതനം അയ്യായിരം റിയാലായി നിശ്ചയിക്കാനും സാധ്യതയുണ്ട്. ടാക്സി സര്‍വീസുകള്‍ മെച്ചപ്പെടുത്താനുള്ള നടപടികളും ഉടന്‍ ആരംഭിക്കും.

ഗതാഗതം, തൊഴില്‍, ആഭ്യന്തരം എന്നീ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് പുതിയ കമ്പനി രൂപീകരിക്കുക. രാജ്യത്തെ പ്രധാന തൊഴില്‍ രംഗമായ ടാക്സി മേഖല സ്വദേശിവത്കരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴിലന്തരീക്ഷം രൂപപ്പെടുത്തലും പുതിയ കമ്പനിയുടെ ലക്ഷ്യമാണ്. അതോടൊപ്പം സ്വദേശികള്‍ക്ക് അനുയോജ്യമായ ശമ്പളവും തൊഴില്‍ സമയവും നിര്‍ണയിക്കും. ഈ മേഖലയില്‍ തൊഴില്‍ചെയ്യുന്ന സൌദികളുടെ കുറഞ്ഞ വേതനം 5,000 റിയാലായി നിശ്ചയിക്കുന്നതിന് പഠനം നടക്കുന്നതായി ഗതാഗത മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പുതിയ തീരുമാനം ടാക്സി മേഖലയില്‍ തൊഴിലെടുക്കുന്നതുമായി ബന്ധപ്പെട്ട സ്വദേശികളുടെ കാഴ്ചപ്പാടുകളില്‍ മറ്റമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.

അതോടൊപ്പം ഈ രംഗത്ത് സ്വദേശികള്‍ മല്‍സര ബുദ്ധിയോടെ കടന്നുവരാനും ഇത് കാരണമാകും. വികസിത നാടുകളിലേതിന് സമാനമായ രീതിയില്‍ ടാക്സി രംഗം പരിഷ്ക്കരിക്കപ്പെടുന്നതോടെ സ്വദേശികളെ ആകര്‍ഷിക്കാനാകുമെന്നും മന്ത്രാലയം കരുതുന്നു. നിലവില്‍ ആയിരക്കണക്കിന് വിദേശികള്‍ ടാക്സി ഡ്രൈവര്‍മാരായി സൗദിയില്‍ ജോലിചെയ്യുന്നുണ്ട്. പുതിയ കമ്പനി രൂപീകരിച്ച് ടാക്സി രംഗം പരിഷ്ക്കരിക്കപ്പെടുന്നതോടെ വിദേശികള്‍ക്ക് പകരം സ്വദേശി യുവാക്കളെ നിയമിക്കാനാകുമെന്നാണ് തൊഴില്‍ മന്ത്രാലയം പ്രതീക്ഷിക്കുന്നത്

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News