എയര്‍ ഇന്ത്യ എക്സ്‍പ്രസിനെതിരെ കുവൈത്ത് - കോഴിക്കോട് യാത്രക്കാര്‍

Update: 2017-03-13 09:26 GMT
Editor : admin
എയര്‍ ഇന്ത്യ എക്സ്‍പ്രസിനെതിരെ കുവൈത്ത് - കോഴിക്കോട് യാത്രക്കാര്‍
Advertising

എയര്‍ ഇന്ത്യ എക്സ്‍പ്രസ് കുവൈത്ത് - കോഴിക്കോട് യാത്രക്കാരോട് വിവേചനം കാണിക്കുന്നതായി പരാതി

എയര്‍ ഇന്ത്യ എക്സ്‍പ്രസ് കുവൈത്ത് - കോഴിക്കോട് യാത്രക്കാരോട് വിവേചനം കാണിക്കുന്നതായി പരാതി. കുവൈത്ത് കോഴിക്കോട് കണക്ഷന്‍ ഫ്ലൈറ്റില്‍ കൊച്ചിയിലേക്ക് പോകുന്നവരില്‍ നിന്ന് ഈടാക്കുന്നനേക്കാള്‍ കൂടുതല്‍ നിരക്കാണ് ഇതേ വിമാനത്തില്‍ കോഴിക്കോട് വരെ മാത്രം യാത്ര ചെയ്യുന്നവരില്‍ നിന്നു ഈടാക്കുന്നത്. ഇതോടെ കൊച്ചിയിലേക്കുള്ള നിരക്കിന്റെ ഇരട്ടിയിലധികം നല്‍കേണ്ട അവസ്ഥയിലാണ് കുവൈത്തില്‍ നിന്നും മലബാര്‍ ഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍.

എയര്‍ ഇന്ത്യ എക്സ്‍പ്രസിന്റെ പ്രവാസി ചൂഷണത്തിന്റെ ഒരു ഉദാഹരണം മാത്രമാണ് കോഴിക്കോട് സെക്ടരിലെ യാത്രക്കാരോട് കാണിക്കുന്ന വിവേചനം. കുവൈത്തില്‍ നിന്നും കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും ഉള്ള യാത്രക്കാർ ഒരേ വിമാനത്തിലാണ് യാത്ര ചെയ്യുന്നത്. കുവൈത്തിൽ നിന്നു പുറപ്പെടുന്ന വിമാനം ആദ്യം പറക്കുന്നത് കോഴിക്കോട് വിമാനത്താവളത്തിലേക്കാണ്. കൊച്ചി യാത്രക്കാർ കോഴിക്കോട് നിന്ന് കണക്ഷൻ വിമാനത്തിൽ യാത്ര തുടരണം. ഇരു വിഭാഗം യാത്രക്കാരിൽ നിന്നും വ്യത്യസ്ത നിരക്കുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. ഉദാഹരണത്തിനു ജൂൺ അഞ്ചിന് കുവൈത്തിൽ നിന്നും കോഴിക്കോട്ടേക്ക് മാത്രമുള്ള യാത്രക്ക് 131 ദിനാർ ആണ് എയർ ഇന്ത്യയുടെ ബജറ്റ് കമ്പനി ഈടാക്കുന്നത്. എന്നാൽ അതെ വിമാനത്തിൽ കോഴിക്കോടെത്തി അവിടെ നിന്ന് കണക്ഷൻ ഫ്ലൈറ്റിൽ കൊച്ചിയിലേക്ക് പോകുന്ന യാത്രക്കാരൻ നല്കേണ്ടത് 60 ദിനാർ മാത്രം. മടക്കയാത്രയിലും സ്ഥിതി മറിച്ചല്ല. കൊച്ചിയിൽ നിന്നും കോഴിക്കോട് വഴി കുവൈത്തിലേക്കുള്ള യാത്രക്ക് ഈടാക്കുന്നതിന്റെ ഇരട്ടിയാണ് കോഴിക്കോട് നിന്ന് കുവൈത്തിലേക്ക് ഉള്ള യാത്രക്ക് ഈടാക്കുന്നത് .

കുവൈത്ത് - കോഴിക്കോട് യാത്രക്കാർ നേരിടേണ്ടി വരുന്നത് നിരക്കിലെ ഈ അന്തരം മാത്രമല്ല. പലപ്പോഴും യാത്രക്കാരുടെ ലഗേജ് കയറ്റാതെ വരുന്നതായും പരാതികൾ ഉണ്ടായിരുന്നു. കുവൈത്തിലേക്ക് പച്ചക്കറി കയറ്റി അയക്കുന്ന എക്സ്പൊർട്ടിങ്ങ് ഏജന്റുമാരെ സഹായിക്കാൻ ആണിതെന്നാണ് യാത്രക്കാരിൽ സ്ഥിരമായി ഈ സെക്റ്ററിൽ യാത്ര ചെയ്യുന്ന പലരും ആരോപിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News