യുഎഇയിലെ അധ്യാപക നിയമനത്തിന് പ്രൊഫഷനല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കും

Update: 2017-05-25 21:37 GMT
Editor : admin
യുഎഇയിലെ അധ്യാപക നിയമനത്തിന് പ്രൊഫഷനല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കും
Advertising

അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ യുഎഇയിലെ അധ്യാപക നിയമനത്തിനായി പ്രൊഫഷനല്‍ ലൈസന്‍സ് സംവിധാനം നിര്‍ബന്ധമാക്കും.

Full View

അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ യുഎഇയിലെ അധ്യാപക നിയമനത്തിനായി പ്രൊഫഷനല്‍ ലൈസന്‍സ് സംവിധാനം നിര്‍ബന്ധമാക്കും. വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ അല്‍ ഹമ്മാദിയാണ് ഇക്കാര്യം അറിയിച്ചത്.

വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പ്രൊഫഷനല്‍ ലൈസന്‍സ് സംവിധാനം 2021 ഓടെ പൂര്‍ണമായും നടപ്പാക്കുമെന്ന് യുഎഇ മന്ത്രി അറിയിച്ചു. അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ അധ്യാപകരെയും ലൈസന്‍സ് പരിധിയില്‍ കൊണ്ടു വരും. വിവിധ വിദ്യാഭ്യാസ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടാകും പദ്ധതിയുടെ പ്രയോഗവത്കരണം. ഇതിനായി ദേശീയതലത്തില്‍ പരീക്ഷ ഏര്‍പ്പെടുത്തും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് ലൈസന്‍സ് അനുവദിക്കും. രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകളിലെ അധ്യാപകര്‍, വൈസ് പ്രിന്‍സിപ്പല്‍, പ്രിന്‍സിപ്പല്‍, ക്ളസ്റ്റര്‍ മാനേജര്‍മാര്‍ എന്നിവര്‍ക്കെല്ലാം ലൈന്‍സ് നിര്‍ബന്ധമായിരിക്കും. സ്വന്തം നിലയില്‍ പ്രാപ്തി തെളിയിക്കാനുള്ള അവസരം കൂടിയാണ് അധ്യാപകര്‍ക്ക് ഇതിലൂടെ ലഭിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ബിരുദമുള്ളവര്‍ക്ക് മാത്രമേ പരീക്ഷ എഴുതാന്‍ കഴിയൂ.

പരീക്ഷക്ക് അധ്യാപകരെ പ്രാപ്തരാക്കാന്‍ സര്‍വകലാശാലക്കു കീഴില്‍ പ്രത്യേക പരിശീലനവും ഏര്‍പ്പെടുത്തും. പദ്ധതിയുടെ ആദ്യഘട്ടമായി 750 അധ്യാപകര്‍ക്ക് അടുത്ത വര്‍ഷം പരിശീലനം നല്‍കി പരീക്ഷക്ക് തയാറാക്കും. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും മികച്ച പരിശീലനവും നേടിയ അധ്യാപകരിലൂടെ രാജ്യത്തെ വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്താനാണ് യു.എ.ഇ ആഗ്രഹിക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News