മസ്‌കത്ത് നൈറ്റ്‌സ്: ആമിറാത്ത്, നസീം പാർക്കുകളിൽ ശനിയാഴ്ച പ്രവേശനം സൗജന്യം

ഒമാൻ കൺവെൻഷൻ സെന്ററിലെ കുട്ടികളുടെ പരിപാടിക്കുള്ള ടിക്കറ്റിൽ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്

Update: 2025-01-07 17:01 GMT
Advertising

മസ്‌കത്ത്: മസ്‌കത്ത് നൈറ്റ്‌സ് നടക്കുന്ന ആമിറാത്ത്, നസീം പാർക്കുകളിൽ ശനിയാഴ്ച പ്രവേശനം സൗജന്യം. ഒമാൻ കൺവെൻഷൻ സെന്ററിലെ കുട്ടികളുടെ പരിപാടിക്കുള്ള ടിക്കറ്റിൽ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഖുറം നാച്ചുറൽ പാർക്ക് ശനിയാഴ്ച അടച്ചിടും

മസ്‌കത്ത് നൈറ്റ്‌സിന്റെ പരിപാടികൾ നടക്കുന്ന അൽ ആമിറാത്ത് പബ്ലിക് പാർക്കിലേക്കും അൽ നസീം പബ്ലിക് പാർക്കിലേക്കും ജനുവരി 11 ശനിയാഴ്ച സൗജന്യ പ്രവേശനം നൽകുമെന്ന് മസ്‌കത്ത് നൈറ്റ്സ് അധികൃതർ. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ കുട്ടികളുടെ പരിപാടിക്കുള്ള ടിക്കറ്റിൽ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. 'സെലബ്രേറ്റ് എവരി സ്റ്റോറി'യുടെ ടിക്കറ്റിനാണ് ഇളവ്. എന്നാൽ ജനുവരി 11 ശനിയാഴ്ച ഖുറം നാച്ച്വറൽ പാർക്ക് അടച്ചിടുമെന്ന് മസ്‌കത്ത് നൈറ്റ്സ് അധികൃതർ അറിയിച്ചു. ഞായർ വീണ്ടും തുറക്കും.

അതേസമയം, തലസ്ഥാന നഗരിക്ക് ആഘോഷരാവുകൾ സമ്മാനിച്ച് നടക്കുന്ന മസ്‌കത്ത് നൈറ്റ്‌സ് ഫെസ്റ്റിവൽ കൂടുതൽ ആളുകളെ ആകർഷിക്കുകയാണ്. ഫെസ്റ്റിവൽ തുടങ്ങി ഒരാഴ്ചക്കകം രണ്ടരലക്ഷം സന്ദർശകരെത്തിയിരുന്നു. എല്ലാ പ്രായകാർക്കും ആസ്വദിക്കാവുന്ന തരത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി 11 മണി വരെയാണ് പരിപാടികൾ.

ഖുറം നാച്ചുറൽ പാർക്ക്, അമീറാത്ത് പബ്ലിക് പാർക്ക്, അൽ നസീം പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്റർ, അൽ ഹെയിൽ ബീച്ച്, വാദി അൽ ഖൗദ്, കൂടാതെ നിരവധി സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് ഈ വർഷത്തെ പരിപാടികൾ നടക്കുന്നത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News