അൽ ആമിറാത്ത് -അൽ നസീം പാർക്കുകളിൽ ശനിയാഴ്ച സൗജന്യ പ്രവേശനം

ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിലെ കുട്ടികളുടെ പരിപാടിക്കുള്ള ടിക്കറ്റിൽ 50% ഇളവ്

Update: 2025-01-07 09:49 GMT
Advertising

ജനുവരി 11 ശനിയാഴ്ച അൽ ആമിറാത്ത് പബ്ലിക് പാർക്കിലേക്കും അൽ നസീം പബ്ലിക് പാർക്കിലേക്കും സൗജന്യ പ്രവേശനം നൽകുമെന്ന് മസ്‌കത്ത് നൈറ്റ്‌സ് അധികൃതർ. ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിലെ കുട്ടികളുടെ പരിപാടിക്കുള്ള ടിക്കറ്റിൽ 50% ഇളവ് നൽകുമെന്നും അറിയിച്ചു. 'സെലബ്രേറ്റ് എവരി സ്‌റ്റോറി'യുടെ ടിക്കറ്റിനാണ് ഇളവ്.



അതേസമയം, ജനുവരി 11 ശനിയാഴ്ച ഖുറം നാച്ച്വറൽ പാർക്ക് അടച്ചിടുമെന്ന് മസ്‌കത്ത് നൈറ്റ്‌സ് അധികൃതർ അറിയിച്ചു. പ്രവർത്തന സംബന്ധമായ കാരണങ്ങളാലാണ് അടച്ചിടുകയെന്നാണ് വിവരം. ഞായറാഴ്ച വീണ്ടും തുറക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News