മരുഭൂമിയിലെ ഇടയന്‍മാരുടെ നോമ്പനുഭവങ്ങള്‍

Update: 2017-05-25 15:50 GMT
Editor : admin
AddThis Website Tools
Advertising

അധിക സമയവും ആടുകള്‍ക്കും ഒട്ടകങ്ങള്‍ക്കുമൊപ്പം കഴിഞ്ഞു കൂടുന്ന ഇവരുടെ നോമ്പുതുറകളില്‍ ഒട്ടകപ്പാലാണ് വിശിഷ്ട വിഭവം

Full View

ഗള്‍ഫിലെ പതിവു നോമ്പുതുറകളില്‍ നിന്ന് വ്യത്യസ്ഥമായ കാഴ്ചയാണ് മരുഭൂമിയിലെ ഇടയന്‍മാരുടെ ഇഫ്താറുകളില്‍ കാണാനാവുക .അധിക സമയവും ആടുകള്‍ക്കും ഒട്ടകങ്ങള്‍ക്കുമൊപ്പം കഴിഞ്ഞു കൂടുന്ന ഇവരുടെ നോമ്പുതുറകളില്‍ ഒട്ടകപ്പാലാണ് വിശിഷ്ട വിഭവം .

ഖത്തറിന്റെ അതിര്‍ത്തി പ്രദേശമായ ബൂ സംറയിലെയും ശഹാനിയയിലേയും ഇടയന്‍മാരെത്തേടിയാണ് ഞങ്ങള്‍ ദോഹയില്‍ നിന്ന് യാത്ര തിരിച്ചത് .നഗരവീഥികള്‍ക്കപ്പുറം അല്‍പ്പദൂരം മരുഭൂമിയിലൂടെ സഞ്ചരിച്ച് അസ്തമയത്തിന് മുമ്പെ ഇടയന്‍മാര്‍ക്കൊപ്പം ചേര്‍ന്നു. ഒട്ടകങ്ങളേയും ആടുകളെയും മേയ്ക്കുന്ന ഉത്തര്‍പ്രദേശുകാരനായ ഖാലിദ് , ബംഗ്ലാദേശുകാരന്‍ അല്‍ അമീന്‍ എത്യോപ്യക്കാരനായ ആദം എന്നിവര്‍ നോമ്പു തുറക്കുള്ള ഒരുക്കത്തിലാണ് . ഇതിനിടെ ഇടയന്‍മാര്‍ക്കുളള ഭക്ഷണവുമായി സ്‌പോണ്‍സര്‍മാരായ ഖത്തരികളും എത്തി . ഇഫ്താറിന് സമയമടുത്തപ്പോള്‍ എല്ലാവരും ചേര്‍ന്ന് കറന്നെടുത്ത ഒട്ടകപ്പാലുമായി ഇടയന്‍മാര്‍ നോമ്പുതുറക്കാനിരുന്നു .

അസ്തമന സമയത്തെ മങ്ങിയ വെളിച്ചത്തില്‍ മരുഭൂമിയുടെ വിജനതയില്‍ നമസ്‌കാര പടത്തില്‍ വലിയ പാത്രങ്ങളില്‍ ശേഖരിച്ച ഒട്ടകപ്പാലിനൊപ്പം റിഗാഗ് ഹരീസ് തുടങ്ങിയ അറേബ്യന്‍ വിഭവങ്ങളുമുണ്ട് . സ്‌പോണ്‍സര്‍മാരെത്തിയില്ലെങ്കില്‍ വയറു നിറച്ച ഒട്ടകപ്പാല്‍ കുടിച്ച് ഇവര്‍ നോമ്പുതുറക്കും. അതേസമയം രാവിലേയും വൈകുന്നേരവും ഓരോ മണിക്കൂര്‍ മാത്രം ജോലി ചെയ്താല്‍ മതിയെന്നതാണ് റമദാനില്‍ ഇവര്‍ക്കു ലഭിക്കുന്ന ആശ്വാസം . . ..

Tags:    

Writer - admin

contributor

Editor - admin

contributor

Similar News